മൂന്ന് വയസുകാരി മകളെ എവിടെ തിരയുമെന്നറിയാതെ റൗഫ്; കുടുംബത്തിലെ 8 പേരെ കാണാനില്ല

അപ്രതീക്ഷിതമായി സകലതും കവർന്നെടുത്ത ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ട അനേകം പേരാണ് മുണ്ടക്കൈ പ്രദേശത്തുള്ളത്. ജീവൻ ബാക്കിയായവർ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതെ തളർന്നിരിക്കുന്ന കാഴ്‌ച ഹൃദയഭേദകമാണ്. മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹാളിന് മുൻപിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിരവധി പേരാണ് കാത്തിരിക്കുന്നത്. അവരിൽ ഒരാളാണ് റൗഫും. തന്റെ മൂന്ന് വയസുകാരി മകൾ ഉൾപ്പെടെ കുടുംബത്തിലെ എട്ട് പേരെയാണ് ആ യുവാവ് കാത്തിരിക്കുന്നത്. ജീവനോടെ ഉണ്ടോ മരണപ്പെട്ടോ എന്ന് പോലും അറിയാൻ കഴിയാത്ത…

Read More