റോഡിലെ കുഴികൾക്ക് കാരണം എലികളാണെന്ന് പറഞ്ഞു; ഡൽഹി – മുംബൈ എക്‌സ്‌പ്രസ്‍വേ പദ്ധതിയിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

റോഡിലെ കുഴികൾക്ക് കാരണം എലികളാണെന്ന് പറഞ്ഞ ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ റോഡിൽ ചില ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളുടെ ഉത്തരവാദിത്തമാണ് ഉദ്യോഗസ്ഥൻ എലികളിൽ ആരോപിച്ചത്. കെസിസി ബിൽഡ്കോണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനെയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) അയച്ച കത്തിൽ സ്ഥാപനം ജീവനക്കാരനെതിരെ എടുത്ത നടപടികൾ വിശദീകരിച്ചു. പ്രോജക്‌ടിനെക്കുറിച്ച് സാങ്കേതിക ധാരണയില്ലാത്ത ഒരു ജൂനിയർ ജീവനക്കാരനാണ് ഈ അഭിപ്രായ…

Read More

എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക്

എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക് ഭരണകൂടം. നഗരത്തിലെ ഒരു മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട “ഫ്ളാക്കോ” എന്ന പേരുളള മൂങ്ങ എലിവിഷം മൂലം മരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് നഗരത്തിലെ ശുചിത്വ ഖരമാലിന്യ സംസ്‌കരണ സമിതി അദ്ധ്യക്ഷനായ സി​റ്റി കൗൺസിൽ അംഗം ഷോൺ അബ്രു കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്. ഒഴിഞ്ഞ സ്ഥലങ്ങളിൽ കെണിയൊരുക്കി എലികളെ പിടിച്ച് വിഷം കൊടുത്ത് സാവാധാനം കൊല്ലുന്നതിന് പകരം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ ബില്ലിൽ…

Read More

റെയിൽവേയിൽ ‘എലി’ സാറിൻറെ ഭക്ഷ്യപരിശോധന; പുതിയ സാർ അടിപൊളിയെന്ന് ജനം, വീഡിയോ വൈറൽ

റെയിൽവേ സ്റ്റേഷനുകളിലും ട്രയിനുകളിലും ലഭിക്കുന്ന ഭക്ഷണപദാർഥങ്ങളെക്കുറിച്ച് നിരന്തരം പരാതി ഉയരുന്ന രാജ്യമാണിത്. വൃത്തി മുതൽ ഭക്ഷണവസ്തുക്കൾ അളവിൽ ലഭിക്കാത്തതുവരെ നീളുന്നു പരാതികൾ. അളവിൽ കുറഞ്ഞാലും വൃത്തിയില്ലങ്കിൽ എങ്ങനെ കഴിക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഇന്ത്യൻ റെയിൽവേയിൽ സാധാരണ കാഴ്ചയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു. റെയിൽവേ സ്റ്റേഷനുകളിലെ ഹൃത്തിഹീനമായ സാഹചര്യത്തെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. മധ്യപ്രദേശിലെ ഇറ്റാർസി ജംക്ഷൻ റെയിൽവേ സ്റ്റേഷനിലാണു സംഭവം. ഒരു സ്റ്റാളിൽ തയാറാക്കിവച്ച ഭക്ഷണത്തിൽ എലികൾ…

Read More