മന്ത്രിമാരുമായുള്ള ചർച്ച പരാജയം ; റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്

ഭക്ഷ്യ മന്ത്രി ജി.ആർ അനിലും ധനകാര്യ മന്ത്രി കെ.എൻ ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും. റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ 10ആം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. എന്നാൽ ബാക്കി‌യുള്ള ദിവസങ്ങളി‌ൽ തീരുമാനമെടുക്കാൻ എന്താണ് പ്രയാസമെന്ന് സമരക്കാർ ചോദിച്ചു. വ്യാപരികളുടെ വേതനം പരിഷ്ക്കരിക്കുക,…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ തമിഴ്നാട്ടിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിൽ നിന്നുള്ള 85 കാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. ………………………………… പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. ………………………………… പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി…

Read More