കേരളത്തിൽ റേഷൻകടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു ; മാറ്റം നാളെ മുതൽ ശനിയാഴ്ച വരെ

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത്…

Read More

ഓണക്കിറ്റ് ; റേഷൻ കടകളിൽ കിറ്റ് ഇന്ന് എത്തും ; വിതരണം നാളെയും മറ്റന്നാളും

ഓണക്കിറ്റ് വിതരണം ചെയ്യുന്നതിലേക്കായി മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിക്കും. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കും. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മിൽമയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാന പ്രശ്നം….

Read More

നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം.

നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ എട്ടു മുതല്‍ പകല്‍ പന്ത്രണ്ടുവരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമായിരിക്കും പ്രവര്‍ത്തന സമയമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരിയിലെ റേഷന്‍ വിതരണം  മാര്‍ച്ച് നാലുവരെ നീട്ടി. 

Read More

സംസ്ഥാനത്തെ റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും

സംസ്ഥാനത്തെ റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയ റാഗിയാണ് വിതരണം ചെയ്യുക. ഇതിനായി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ അറിയിച്ചിരിക്കുന്നത്. ശുചീകരിച്ച 687 മെട്രിക് ടൺ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെയായിരിക്കും റാഗി വിതരണം ചെയ്യുക. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷമായിരിക്കും വിതരണം വിപുലപ്പെടുത്തണോ എന്ന്…

Read More