മോദി ലോക ജനപ്രിയൻ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴാമത്

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവേ റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള കൺസൽറ്റിങ് സ്ഥാപനമായ ‘മോണിങ് കൺസൽറ്റ്’ നടത്തിയ സർവേയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കളെ പിന്തള്ളി മോദി മുന്നിലെത്തിയത്.  ജനുവരി 26 മുതൽ 31 വരെയായിരുന്നു സർവേ. മെക്സിക്കൻ പ്രസി‍ഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രാദോർ, സ്വിസ് പ്രസിഡന്റ് അലൻ ബെർസെ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബൈഡൻ ഏഴാമതാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പന്ത്രണ്ടാമത്.

Read More

ലോകകപ്പ്; വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കെടുത്തത് 500 കോടി പേർ

കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന 22-ാമത് ഫിഫ ലോകകപ്പിന്റെ ഭാഗമായി വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കെടുത്തത് 500 കോടി പേർ. ടെലിവിഷനുകളിൽ ഫൈനൽ മത്സരം കണ്ടത് 150 കോടി പേർ. സന്ദർശകരുടെ എണ്ണത്തിൽ ഫിഫയുടെ ചരിത്രത്തിൽ വെച്ചേറ്റവും വലിയ റെക്കോർഡാണ് ഖത്തർ ലോകകപ്പിൽ രേഖപ്പെടുത്തിയത്. നവംബർ 20ന് അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിൽ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരം ആഗോള തലത്തിൽ വീക്ഷിച്ചത് 55 കോടി ആളുകളാണെങ്കിൽ ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ…

Read More