നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട് നീലേശ്വരം ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. 32 വയസായിരുന്നു. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റ് കോഴിക്കോട്ടെ ആശുപ ത്രിയിൽ ചികിത്സയിലായിരുന്നു രതീഷ്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സ്വദേശി 38 വയസുള്ള സന്ദീപ് ഇന്നലെ മരിച്ചിരുന്നു. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍…

Read More

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കേരളത്തിൽ വിവാദമായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. കണ്ണൂർ സ്വദേശി രതീഷിനെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു എൻ ഐ എ ഇയ്യാളെ അറസ്റ്റ് ചെയ്തത്. നയതന്ത്ര സ്വർണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം കോയമ്പത്തൂരിലേക്ക് അടക്കം എത്തിച്ചിരുന്നത് രതീഷ് ആണെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ.

Read More