വൈദ്യുതി നിരക്ക് വർധന; 7500 കോടിയുടെ അധിക ഭാരം ജനങ്ങൾക്ക് മേലെ പിണറായി സർക്കാർ ഉണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല

വൈദ്യുതി നിരക്കിൽ 7500 കോടിയുടെ അധിക ഭാരം ജനങ്ങൾക്ക് മേലെ പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയാറാണ്. എന്നിട്ടും അദാനിമാർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. നെയ്‌വേലി ലീഗ്നെറ്റ് കോർപറേഷനുമായി ചർച്ച നടന്നോ എന്ന് വൈദ്യുതി വകുപ്പ് പറയണം. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിനു പിന്നിൽ പവർ ബ്രോക്കർമാർ ഉണ്ടെന്നും മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എട്ട്…

Read More

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് കണക്കുകൾ

സെ​പ്റ്റം​ബ​ർ 10, ​ലോ​ക ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധദി​നം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുവാക്കളുടെ ആത്മഹത്യാനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ പറയുന്നു. ഇ​ന്ത്യ​യി​ലെ കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കി​ട​യി​ൽ (15-19 വ​യസ്) മ​ര​ണ​ത്തിന്‍റെ നാ​ലാ​മ​ത്തെ പ്ര​ധാ​ന കാ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.  നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ (എ​ൻ​സി​ആ​ർ​ബി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​ലേ​റെ​യും 30 വ​യ​സിനു താ​ഴെ​യു​ള്ള യു​വാ​ക്ക​ളാ​ണ്. ഇ​ന്ത്യ​യി​ൽ, ആ​ത്മ​ഹ​ത്യ​യി​ലൂ​ടെ മ​രി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ എണ്ണം നി​ർ​ഭാ​ഗ്യ​വ​ശാ​ൽ വ​ള​രെ കൂ​ടു​ത​ലാ​ണ്. ആ​ഗോ​ള ശ​രാ​ശ​രി​യെ…

Read More

ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി

 കുതിരാന്‍ ഇടതുതുരങ്കം അടച്ചതിനാല്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. വാണിയമ്പാറ സ്വദേശി ജോര്‍ജ് ഫിലിപ്പാണ് ഹര്‍ജി നല്‍കിയത്. ആറുവരിപ്പാതയിലെ ടോള്‍ തുകയില്‍ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രക്കാണെന്ന് വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ദേശീയപാത അതോറിറ്റിയില്‍നിന്ന് മറുപടി ലഭിച്ചിരുന്നു. ഈ രേഖയുള്‍പ്പെടെ ഹര്‍ജിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വീസ് റോഡ് പൂര്‍ത്തിയാകാത്തത്, ചാല്‍ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍, വഴിവിളക്കുകള്‍, നടപ്പാതകള്‍,…

Read More

‘എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും’; വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് എല്ലാ വര്‍ഷവും കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞു. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.  വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ്…

Read More