ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റയെ തിരഞ്ഞെടുത്തു

അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ എൻ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് അറുപത്തിയേഴുകാരനായ നോയൽ. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിൾ ഫൗണ്ടേഷനുകളിൽ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങൾ. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ…

Read More

രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ ; പൊതു ദർശനം അവസാനിച്ചു , സംസ്കാര ചടങ്ങുകൾ തുടങ്ങി

അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങ് മുംബൈയിലെ വർളി ശ്മശാനത്തിൽ തുടങ്ങി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. എന്നാൽ ചടങ്ങിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് പ്രവേശനം. കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ,…

Read More

രത്തൻ ടാറ്റയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ഇന്ത്യയുടെ പ്രിയപ്പെട്ട വ്യവസായി രത്തൻ ടാറ്റ വിടവാങ്ങിയതിന്റെ ദുഃഖത്തിലാണ് രാജ്യം മുഴുവൻ. ഇന്നലെ രാത്രി മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യത്തിന്റെ അവശതകൾ കാരണം തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രത്തൻ ടാറ്റയുടെ ഭൗതിക ശരീരം വസതിയിൽ നിന്ന് വിലാപയാത്രയായി നാഷണൽ സെന്റർ ഫോർ പെർഫോർമിംഗ് ആർട്സിലേക്ക് എത്തിച്ചതിനുശേഷം വൈകിട്ട് നാല് മണിവരെ പൊതുദർശനത്തിന് വയ്ക്കും. ശേഷം നാല് മണിയോടെ വോർളിയിലെ പാർസി ശ്മശാനത്തിൽ എത്തിക്കും.ഇരുന്നൂറോളം പേർക്കിരിക്കാവുന്ന പ്രാർത്ഥനാ ഹാളിൽ മൃതദേഹം സൂക്ഷിക്കും. 45 മിനിറ്റോളം…

Read More

അധികാരത്തിലിരിക്കുന്നവരുടെ മുഖത്തുനോക്കി സംസാരിക്കാൻ ധൈര്യപ്പെട്ടയാളാണ് രത്തൻ ടാറ്റ; മൻമോഹൻ സിങ്

അന്തരിച്ച ടാറ്റാ ​ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയെ അനുസ്മരിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ടാറ്റാ സൺസ് ചെയർപേഴ്സൺ എൻ.ചന്ദ്രശേഖരന് എഴുതിയ കത്തിൽ പറഞ്ഞു. ഇന്ത്യൻ വ്യാവസായിക മേഖലയിലെ അതികായനാണ് നമ്മെ വിട്ടുപിരിഞ്ഞതെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. ഒരു ബിസിനസ്സ് ഐക്കൺ എന്നതിലുപരിയായുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയുടേതെന്ന് ഡോ.മൻമോഹൻ സിങ് പറഞ്ഞു. തന്റെ ജീവിതകാലത്ത് സ്ഥാപിക്കുകയും പോഷിപ്പിക്കുകയും ചെയ്ത നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും…

Read More

മരണാനന്തര ബഹുമതിയായി രത്തൻ ടാറ്റയ്ക്ക് ഭാരതരത്ന നല്‍കണം; ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ. ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം ചേർന്നാണ് പ്രമേയം പാസാക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് രത്തൻ ടാറ്റ അന്തരിച്ചത്. മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയില്‍ കഴിയവേ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Read More

രത്തൻ ടാറ്റയുടെ വിയോ​ഗം നികത്താനാകാത്ത നഷ്ടം: അനുശോചനമറിയിച്ച് മമത ബാനർജി

രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. രത്തൻ ടാറ്റയുടെ വിയോ​ഗം നികത്താനാകാത്ത നഷ്ടമാണെന്ന് മമത പറഞ്ഞു. രത്തൻ ടാറ്റയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് മമത കുറിച്ചു. മനുഷ്യസ്‌നേഹിയായിരുന്നു ടാറ്റയെന്നും ഇന്ത്യൻ വ്യവസായത്തിൻ്റെ മുൻനിരക്കാരനായിരുന്നു അദ്ദേഹമെന്നും മമത എക്സിൽ കുറിച്ചു. 2008-ൽ ടാറ്റ മോട്ടോഴ്‌സ് പ്ലാൻ്റിനായി ബംഗാളിലെ സിങ്കൂരിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ മമത ബാനർജി നടത്തിയ പ്രക്ഷോഭം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ബംഗാളിന്റെ രാഷ്ട്രീയ മാറ്റത്തിൽ വലിയ പങ്ക് വഹിച്ചത് ഈ പ്രക്ഷോഭമാണ്. ഇതോടെ…

Read More

‘നിങ്ങളെന്നും എന്റെ ഹൃദയത്തിലുണ്ടാകും’; നഷ്ടമായത് പ്രിയസുഹൃത്തിനെ: രത്തന്‍ ടാറ്റയെ അനുസ്മരിച്ച് മുകേഷ് അംബാനി

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. രത്തന്‍ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് തനിക്കെന്നും മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തിന് ഇത് ദുഃഖകരമായ ദിവസമാണ്. രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണ്. വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് എനിക്ക്….

Read More

അസാധാരണമായ വ്യവസായ ജീവകാരുണ്യ പൈതൃകം; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് സുന്ദര്‍ പിച്ചൈ

വിടപറഞ്ഞ ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ആദരമര്‍പ്പിക്കുകയാണ് വ്യവസായ ലോകം. അസാധാരണമായ വ്യവസായ ജീവകാരുണ്യ പൈതൃകം അവശേഷിപ്പിച്ച അദ്ദേഹം ഇന്ത്യയിലെ ആധുനിക വ്യവസായ നേതൃത്വം വളര്‍ത്തിയെടുക്കുന്നതിലും അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സുപ്രധാന പങ്കുവഹിച്ചുവെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സുന്ദര്‍ പിച്ചൈ രത്തന്‍ ടാറ്റയെന്ന മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായിയെ അനുസ്മരിച്ചത്. അവസാനമായി രത്തന്‍ ടാറ്റയെ കണ്ടപ്പോള്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാറായ വേയ്‌മോയുടെ പുരോഗതിയെ കുറിച്ചാണ് സംസാരിച്ചതെന്ന്…

Read More

രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; അനുശോചിച്ച് പ്രമുഖർ

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും.മുംബൈയിലെ NCPA യില്‍ രാവിലെ 10 മുതല്‍ 4വരെ പൊതുദർശനം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ വെർലിയിലെ പൊതുശ്മാശനത്തിലാണ് സംസ്കാരം.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 86 വയസായിരുന്നു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രത്തൻ ടാറ്റയുടെ നിര്യാണത്തിൽ പ്രമുഖർ അനു​ശോചിച്ചു. ദീർഘവീക്ഷണമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. രത്തൻടാറ്റയുടെ കുടുംബത്തെ അനുശോചനം അറിയിച്ച…

Read More

തന്റെ മൃഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നായക്കുട്ടിക്ക് രക്തദാതാവിനെ കണ്ടെത്താൻ സഹായം തേടി പ്രമുഖ വ്യവസായി രത്തൻ ടാറ്റ

മുംബൈയിലെ തന്റെ മൃഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നായയ്ക്ക് രക്തദാതാവിനെ കണ്ടെത്താൻ സഹായം തേടി പ്രമുഖ വ്യവസായി രത്തൻടാറ്റ. ഇൻസ്റ്റഗ്രാമിലാണ് രത്തൻ ടാറ്റ സഹായം തേടി പോസ്റ്റിട്ടിരിക്കുന്നത്. ഏഴുമാസം പ്രായമുള്ള നായയ്ക്കാണ് രക്തം ആവശ്യമുള്ളത്. മരണകാരണമാകും വിധം വിളർച്ചയും പനിയുമുള്ള ഏഴുമാസം പ്രായമുള്ള നായക്കാണ് രക്തം ആവശ്യമുള്ളത്. നായ്ക്കുട്ടിയുടെ ഫോട്ടോ സഹിതം രക്തദാതാവിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഒന്നുമുതൽ എട്ടുവയസുവരെ പ്രായമുള്ള 25 കിലോയെങ്കിലും ഭാരമുള്ള നായ്ക്കളെയാണ് രക്തദാനത്തിനായി തേടുന്നത്. ‘ മുംബൈ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്’…

Read More