ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് മുൻ​ഗണന: എല്ലാവര്‍ക്കും തുല്യ പരിഗണന; നികുതി ഭാരം കുറയ്ക്കുമെന്ന് രാഷ്ടപതി പാര്‍ലമെന്‍റില്‍

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തുടങ്ങി. വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു. ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന്‌ മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ചു. കുംഭമേളയിൽ മരിച്ചവർക്കും രാഷ്‌ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു….

Read More