കെഎസ്ഇബി ഓഫീസ് ആക്രമണം; റസാഖിന്റെ വീട്ടിൽ വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കും, നിർദേശം നൽകി മന്ത്രി

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ട റസാഖിന്റെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ മന്ത്രിയുടെ നിർദേശം. ഉദ്യോഗസ്ഥരെ ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ഇന്നുതന്നെ വൈദ്യുതി പുനഃസ്ഥാപിക്കും. ഇക്കാര്യത്തിൽ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. ബില്ലടയ്ക്കാത്തതിന് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന്റെ ദേഷ്യത്തിൽ കെഎസ്ഇബി ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത അജ്മലിന്റെ വീട്ടിലെ വൈദ്യുതി ഇനിയൊരുത്തരവ് വരെ വിച്ഛേദിക്കാൻ ചെയർമാൻ ബിജുപ്രഭാകർ നിർദ്ദേശിച്ചിരുന്നു. തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലാണ് അതിക്രമം നടന്നത്. മൂന്ന്…

Read More