
അന്താരാഷ്ട്ര ബ്രാൻഡിൻ്റെ വ്യാജ ഉൽപന്നങ്ങളുടെ വിൽപന ; പിടികൂടി റാസൽഖൈമ പൊലീസ്
അന്താരാഷ്ട്ര ബ്രാന്‍ഡ് വ്യാപാര മുദ്രകളുള്ള വ്യാജ ഉൽപന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. 2.3 കോടി ദിര്‍ഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് റാക് പൊലീസ് ഓപറേഷന്‍സ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രി. അഹമ്മദ് സെയ്ദ് മന്‍സൂര്‍ പറഞ്ഞു. റാക് പൊലീസ് കുറ്റാന്വേഷണ വിഭാഗവും സാമ്പത്തിക വികസനവകുപ്പ് വാണിജ്യ-നിയന്ത്രണ സംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് വ്യാജ ഉൽപന്നങ്ങള് പിടിച്ചെടുത്തത്. സംഭവത്തില്‍ അറബ് പൗരത്വമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു….