
രാജ്യപൈതൃകം വിളംബരം ചെയ്ത് റാസൽഖൈമ
അറബിക്-ബോളിവുഡ് സംഗീത അകമ്പടിയോടെ തുടങ്ങിയ അല്‍ മര്‍ജാന്‍ ഐലന്റിലെ പുതുവത്സരാഘോഷത്തിന് വര്‍ണങ്ങള്‍ പെയ്തിറങ്ങിയ കരിമരുന്ന് പ്രകടനത്തിനൊടുവില്‍ ഗിന്നസ് നേട്ട പരിസമാപ്തി. ഡ്രോണുകളും ലേസറുകളും ക്രമീകരിച്ച് നടത്തിയ കരിമരുന്ന് വിരുന്നില്‍ രണ്ട് ലോക റെക്കോഡുകളാണ് റാസല്‍ഖൈമ സ്ഥാപിച്ചത്. 750 ഡ്രോണ്‍ ഷോയിലൂടെ വാനില്‍ വിരിഞ്ഞ മുത്തുച്ചിപ്പിയും 1400 ഡ്രോണുകള്‍ തീര്‍ത്ത വലിയ മരവുമാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. ഇതോടെ തുടര്‍ച്ചയായ ആറാമത് വര്‍ഷവും ഗിന്നസ് നേട്ട പട്ടികയില്‍ റാസല്‍ഖൈമ ഇടം പിടിച്ചു. പവിഴ ദ്വീപുകള്‍ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന…