
അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി റാസ് അൽ ഖൈമ പോലീസ്
അമിത വേഗതയിൽ വാഹനനമോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നതിനായുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു. 2023 ഡിസംബർ 15-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ‘അമിത വേഗത നിങ്ങളെടുക്കുന്ന തെറ്റായ ഒരു തീരുമാനമാണ്’ എന്ന ആശയത്തിലൂന്നിക്കൊണ്ട് നടത്തുന്ന ഈ പ്രചാരണ പരിപാടി രണ്ടാഴ്ച്ച നീണ്ട് നിൽക്കുന്നതാണ്. شرطة رأس الخيمة تحذر من مخاطر السرعة عبر حملتها المرورية ( السرعة قرارك الخاطئ )…