ഒമ്പതുകാരിയുടെ വൈറൽ ചിത്രം; ബാലികയുടെ കാമറയിൽ പതിഞ്ഞത് അപൂർവ ‘പിങ്ക് പുൽച്ചാടി’
കുട്ടിക്കാലം തൊട്ടേ ഫോട്ടോഗ്രാഫിയിൽ അതീവതാത്പര്യം പുലർത്തിയിരുന്ന ജാമി എന്ന പെൺകുട്ടി തൻറെ കാമറയിൽ പകർത്തിയ ചിത്രം ലോകശ്രദ്ധയാകർഷിച്ചു. അപൂർവമായ ‘പിങ്ക് പുൽച്ചാടി’യെയാണ് ഒമ്പതുകാരി തൻറെ കാമറയിൽ പകർത്തിയത്. വളരെ അപൂർവമാണു പിങ്ക് പുൽച്ചാടി. യൂറോപ്പിലും ഏഷ്യയിലും കാണപ്പെടുന്നതായി ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. പച്ചപ്പുൽച്ചാടിയെ മാത്രം കണ്ടുശീലമുള്ളവർക്കു ‘പിങ്ക് പുൽച്ചാടി’ കൗതുകമുണർത്തുന്നതായി. ‘പിങ്ക് പുൽച്ചാടി’ എന്നൊരു വിഭാഗമില്ല. ജനിതക പരിവർത്തനം കാരണം പുൽച്ചാടിക്കു സ്വാഭാവിക നിറമായ പച്ച നഷ്ടപ്പെടുകയും പിങ്ക് നിറം ലഭിക്കുകയും ചെയ്യുന്നതാണ്. ‘ഞാൻ ഇപ്പോൾ ഒരു പിങ്ക്…