16 കാരിയെ അഞ്ചുമണിക്കൂറിനിടെ പീഡിപ്പിച്ചത് മൂന്നുതവണ; 35കാരന് അവസാനശ്വാസം വരെ തടവുശിക്ഷ

പീഡനക്കേസിൽ മുപ്പത്തിയഞ്ചുകാരന് അവസാന ശ്വാസംവരെ (മരണം വരെ ) തടവുശിക്ഷ. മുഹമ്മദ് സാദിക്ക് ഖത്രി എന്ന സൂറത്ത് സ്വദേശിക്കാണ് പോക്‌സോ കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്. പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ അഞ്ചുമണിക്കൂറിനുള്ളിൽ മൂന്നു തവണയാണ് ഇയാൾ പീഡിപ്പിച്ചത്. ഇയാളുടെ കൂട്ടാളികളെയും ശിക്ഷിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ ലൈംഗികശേഷി കൂട്ടാനുളള ഗുളികകൾ മുഹമ്മദ് സാദിക്കിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വികൃതമായ മാനസികാവസ്ഥയാണെന്നായിരുന്നു കോടതി നിരീക്ഷണം. 2021 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ…

Read More

ചാത്തന്‍സേവയുടെ മറവില്‍ പീഡനം; വീട്ടമ്മയുടെ പരാതിയിൽ; ജ്യോത്സ്യന്‍ അറസ്റ്റില്‍

ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പൂവരണി സ്വദേശി പുറത്താല വീട്ടില്‍ പ്രഭാത് ഭാസ്‌കരനെയാ (44) ണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിന് ചക്കരപ്പറമ്പിലെ പ്രഭാതിന്റെ ഓഫീസിലായിരുന്നു സംഭവം നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കുട്ടിചാത്തന്‍സേവയെ കുറിച്ച് പ്രഭാത് നല്‍കിയ പരസ്യം വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണിയാളെ ബന്ധപ്പെടുന്നത്. പ്രഭാത് പറഞ്ഞ പ്രകാരം പൂജ നടത്തുകയും ചെയ്തു. എന്നാല്‍, ഫലമുണ്ടായില്ല. വീണ്ടും സമീപിച്ചപ്പോള്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പീഡിപ്പിച്ചത്. വീട്ടമ്മ…

Read More

വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കേസ്; മകന് ജീവപര്യന്തം തടവ്

ഉത്തർപ്രദേശിൽ വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം തടവ്. ബുലന്ദ്ഷഹർ സ്വദേശിയായ ആബിദിനെ (36) ആണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാൾക്കെതിരേ ചുമത്തി. പബ്ലിക് പ്രോസിക്യൂട്ടർ വിജയ് ശർമ പറയുന്നതനുസരിച്ച്, കഴിഞ്ഞവർഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം. വളർത്തുമൃഗങ്ങൾക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവെച്ച് അമ്മയെ ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കാനും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും അമ്മയെ പ്രതി…

Read More

ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് ജിജാസിന്റെ ഓട്ടോയിലാണ് പരാതിക്കാരി യാത്ര ചെയ്തത്. എന്നാല്‍, ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിനിരയായ യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്ന് വിവരങ്ങള്‍…

Read More

ഒന്‍പതാംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പോലീസുകാരന്‍ അറസ്റ്റിൽ

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി മറയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം മാരായമുട്ടം വലിയപറമ്പ് മേലെ കിഴങ്ങുവിള ദിലീപ്ഭവനില്‍ ദിലീപാണ്(43) അറസ്റ്റിലായത്. വിവാഹിതനായ ഇയാള്‍, ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണ്. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നുള്ള വിവരമറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ആര്യങ്കോട് പോലീസ് ഇയാള്‍ക്കെതിരേ…

Read More