
ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി ; ക്യാമ്പസിൽ പ്രതിഷേധം , അന്വേഷണം ആരംഭിച്ച് പൊലീസ്
ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായതായി പരാതി. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽകുമ്പോഴാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്യാംപസിൽ പ്രതിഷേധം ശക്തമാണ്. അണ്ണാ സർവകലാശാല ക്യാംപസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മെക്കാനിക്കൽ എന്ജനിയറിങ്ങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷവിദ്യാർത്ഥിക്കൊപ്പം നിൽകുമ്പോൾ അപരിചിതനായ ഒരാൾ അടുത്ത് എത്തി. പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും മർദിക്കാൻ തുടങ്ങി….