ബലാത്സംഗ പരാതി ; സംഭവം നടന്നെന്ന് പറയുന്ന ഹോട്ടലിൽ നടിയെ കണ്ടിട്ടില്ല , വാട്സ് ചാറ്റ് കയ്യിലുണ്ട് , നടൻ സിദ്ദീഖ്

നടിക്കെതിരായ പരാതിയിലും സുപ്രിംകോടതിയിലും പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് നടൻ സിദ്ദീഖ്. നടിയെ ഒറ്റ തവണ മാത്രമാണു നേരിൽ കണ്ടിട്ടുള്ളതെന്നും ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലിൽ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗക്കേസിൽ സിദ്ദീഖ് ഇന്ന് അന്വേഷണസംഘത്തിനു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരായിരുന്നു. നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ…

Read More

നടൻ സിദ്ദീഖിന് എതിരായ ബലാത്സംഗ പരാതി ; അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നു

നടൻ സിദ്ദീഖിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. സ‍ര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവനടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയിൽ വെച്ചാണ് മൊഴിയെടുപ്പ്. ഇന്ന് രാവിലെ കേസ് രജിസ്റ്റ‍ര്‍ ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ തിടുക്കപ്പെട്ട നടപടി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുട‍ര്‍ നടപടികൾ സ്വീകരിക്കും. ഇന്നലെ ഡിജിപിയുടെ അടക്കം നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ കേസിന് താൽപര്യമുളളവരുടെ പരാതി ഉടൻ എഴുതിവാങ്ങണമെന്നും തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച്…

Read More

യുവനടിയുടെ പീഡനപരാതി;  ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് എം.ഡി.ക്കെതിരേ കേസെടുത്തു

യുവനടിയുടെ പീഡനപരാതിയിൽ ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സജ്ജൻ ജിൻഡാലിനെതിരേ പോലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് ബാന്ദ്ര-കുർള കോംപ്ലക്സ് പോലീസ് സജ്ജൻ ജിൻഡാലിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2022-ൽ ബാന്ദ്ര-കുർള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസിൽവെച്ച് സജ്ജൻ ജിൻഡാൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. സംഭവത്തിൽ നടി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ഇതേത്തുടർന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 2021 ഒക്ടോബറിൽ ദുബായിൽവെച്ചാണ് സജ്ജൻ ജിൻഡാലിനെ ആദ്യമായി കാണുന്നതെന്നാണ് നടിയുടെ…

Read More