ഇടുക്കി പൂപ്പാറ ബലാത്സംഗ കേസ് ; പ്രതികൾക്ക് 90 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 90 വര്‍ഷം തടവ്. തമിഴ്നാട് സ്വദേശികളായ സുഗന്ദ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ദേവികുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി ഉയർന്ന ശിക്ഷയായ 25 വർഷം തടവ് അനുഭവിക്കണം. നാൽപ്പതിനായിരം രൂപ പിഴയും ചുമത്തി. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നാലുപേരുടെ വിചാരണയാണ് പൂർത്തിയായത്. 2022ലാണ് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായത്.

Read More

ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: 3 പേർ കുറ്റക്കാരെന്ന് കോടതി

ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.  പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. വടക്കേ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് 2022 ൽ ബലാത്സംഗത്തിന് ഇരയായത്.  

Read More

‘ഞാൻ ജയിലിലല്ല, ദുബായിലുണ്ട്.’; പീഡന പരാതിയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഷിയാസ് കരീം

വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം. താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും ഷിയാസ് കരീം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി. എറണാകളും പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിന് (34) എതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ‘കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ…

Read More

ആലുവ പീഡനം: പ്രതി മോഷ്ടാവെന്ന് സൂചന

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതി മോഷ്ടാവെന്ന് പ്രാഥമിക നിഗമനം. ഇയാൾ മറ്റൊരു വീട്ടിലേക്ക് മോഷണത്തിനായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾ സ്ഥിരം ക്രിമിനലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതി തിരിവനന്തപുരം സ്വദേശിയാണെന്നും സൂചനയുണ്ട്. ഇന്ന്‌ പുലർച്ചെയാണ് ഒമ്പത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാൾ കുട്ടിയുമായി പോകുന്നത് അയൽവാസിയായ സുകുമാരൻ എന്ന വ്യക്തി കണ്ടിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ വയലിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി കളമശ്ശേരി മെഡിക്കൽ…

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസെടുത്തു

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നൽകിയത്.  കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. 

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസെടുത്തു

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നൽകിയത്.  കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. 

Read More

നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി: കേസെടുത്തു

നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.  കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ എറണാകുളം നോർത്ത് പോലീസ്  ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് മറ്റാെരു യുവതി കൂടി സമാനമായ പരാതിയുമായി…

Read More

കൂട്ടബലാത്സംഗ കേസ്; കോഴിക്കോട് കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ അറസ്റ്റിൽ

കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. ഇൻസ്‌പെക്ടർ പി.ആർ.സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിൽ ആയത്. മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പൊലീസ് കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇൻസ്‌പെക്ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സുനുവിനെ അറസ്റ്റ് ചെയ്തത്….

Read More

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; പൊലീസുകാരൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരത്തെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു പണിക്കരാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിനും വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റു രണ്ടുപേരെ അറസ്റ്റ്  ചെയ്തത്.  

Read More