ബലാത്സംഗക്കേസിൽ നടന്‍ ജയസൂര്യക്ക് നോട്ടീസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം

ബലാത്സംഗക്കേസിൽ സിനിമാതാരം ജയസൂര്യയ്ക്ക് നോട്ടീസ്. ഈ മാസം 15ന് ജയസൂര്യ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. കൊച്ചി സ്വദേശിയായ നടി നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. ജയസൂര്യക്കെതിരെ കൻ്റോൺമെൻ്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ്‌ ഹരജികൾ തീർപ്പാക്കിയത്. സ്ത്രീത്വത്തെ…

Read More

ബലാത്സംഗ കേസ്; നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണർ ഓഫിസിലാണ് ഇന്ന് രാവിലെ സിദ്ദീഖ് എത്തിയത്. എന്നാൽ ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ പൊലീസ് കൺട്രോൾ റൂമിലേക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് അയച്ചു. ഹാജരാകാൻ ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യാനല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. ചോദ്യം ചെയ്യലിന്…

Read More

ബലാത്സം​ഗ കേസ്; നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും

ബലാത്സം​ഗ കേസിലെ പ്രതി നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ…

Read More

ബലാത്സംഗ കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകും

ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നൽകി വിളിപ്പിച്ച് സിദ്ദിഖിൻ്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്….

Read More

ചാത്തൻസേവയുടെ പേരിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്; തൃശൂർ സ്വദേശിയായ ജോത്സ്യൻ അറസ്റ്റിൽ

ചാത്തൻസേവയുടെ മറവിൽ കൊച്ചിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദ് അറസ്റ്റിലായി. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

Read More

വഞ്ചിയൂര്‍ വെടിവെപ്പ് കേസ്; പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടർ

വഞ്ചിയൂരിലെ വീട്ടിലെത്തി സ്ത്രീയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ച കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടറുടെ പരാതിയില്‍, വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത പീഡനക്കേസ് കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഭാര്യയ്ക്ക് വെടിയേറ്റത് അറിഞ്ഞ് മാലിദ്വീപില്‍ ജോലി ചെയ്തിരുന്ന സുജിത്ത് തിരുവനന്തപുരത്ത് എത്തിയിരുന്നു. വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവ് സുജീത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്നായിരുന്നു…

Read More

മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ: കാസർകോട് തട്ടിക്കൊണ്ട് പോയ 10 വയസ്സുകാരിയുടെ മൊഴി

കാസർകോട് പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമായി. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വർണാഭരണം കവർന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിനെ കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്,…

Read More

തലശ്ശേരിയിൽ വിവാഹമോചന പരാതിയുമായി എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന് കേസ്; അഭിഭാഷകർ അറസ്റ്റിൽ

വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിലായി. തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകനും മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. എം.ജെ.ജോൺസൺ, അഡ്വ. കെ.കെ.ഫിലിപ്പ് എന്നിവരാണ് അറസ്റ്റിലായത്. 2023-ൽ അഭിഭാഷകർ ഓഫീസിലും വീട്ടിലുംവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ 2023 ഒക്ടോബർ 18-ന് ഇരുവർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ഡിസംബർ ഒന്നിന് സുപ്രീംകോടതി മുൻകൂർ ജാമ്യം റദ്ദാക്കി. മുൻകൂർ…

Read More

പ്രജ്വലിനെതിരെ വീണ്ടും ബലാൽസംഗക്കേസ്; ദൃശ്യങ്ങളിലുള്ള ഒരു യുവതി കൂടി പരാതി നൽകി

ജെഡിഎസ് നേതാവും ഹാസൻ സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാൽസംഗക്കേസ്. പ്രജ്വൽ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നൽകി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുൻപാകെയാണു യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസ്. ഇതിനിടെ പുറത്തുവന്ന വീഡിയോയിലുള്ള തന്റെ അമ്മയെ മൂന്ന് ദിവസമായി കാണാതായെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ ഒരാൾ പരാതി നൽകിയിട്ടുണ്ട്. വീഡിയോയിലുള്ള സ്ത്രീയുടെ മകനാണ് പരാതി നൽകിയത്. തുടർന്ന് മൈസൂരുവിലെ…

Read More

യുവതിയെ ബലാത്സംഗം ചെയ്ത കേസ്; മുൻ ബ്രസീൽ താരം ഡാനി ആൽവസിന് തടവ് ശിക്ഷ

ബലാത്സംഗ കേസിൽ മുൻ ബ്രസീൽ,ബാഴ്‌സലോണ താരം ഡാനി ആൽവെസിനു തടവു ശിക്ഷ വിധിച്ച് കോടതി. നാലര വർഷം തടവു ശിക്ഷയാണ് സ്പാനിഷ് കോടതി വിധിച്ചത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബ്ബിലെ ശുചിമുറിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ 40 കാരൻ റിമാൻഡിലാണ്. വിധിക്കെതിരെ ആൽവസ് അപ്പീൽ നൽകും. യുവതിയെ അറിയില്ലെന്നാണ് കേസിൽ ആദ്യഘട്ടത്തിൽ മുൻ ബ്രസീലിയൻ നിലപാടെടുത്തത്. ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നതോടെ…

Read More