
സ്ത്രീകളുടെ മാറിടം പിടിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന കോടതിയുടെ പരാമര്‍ശം; അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി
സ്ത്രീകളുടെ മാറിടം പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ പരാര്‍ശത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി അന്നപൂര്‍ണ്ണ ദേവി. ഹൈക്കോടതിയുടെ തീരുമാനത്തെ ഒരു തരത്തിലും പിന്തുണയ്ക്കാനാകില്ല, സുപ്രീം കോടതി ഇത് പുനപരിശോധിക്കാത്ത പക്ഷം സമൂഹത്തില്‍ ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം വലുതാകുമെന്നും അന്നപൂര്‍ണ്ണ ദേവി മാധ്യമങ്ങളോട് പ്രതകരിച്ചു. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. പവന്‍, ആകാശ്…