
‘എന്തുകൊണ്ട് കുട്ടിക്ക് മുസ്ലീം പേര് നൽകി’; താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം
ബോളിവുഡ് ദമ്പതിമാരായ രൺവീർ സിംഗിനും ദീപിക പദുക്കോണിനും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസമാണ് ദമ്പതികൾ തങ്ങളുടെ ആദ്യ കൺമണിയുടെ പേര് വെളിപ്പെടുത്തിയത്. ദുവ പദുകോൺ സിംഗ് എന്നാണ് കുഞ്ഞിന്റെ പേര്. ’ദുവ പദുകോൺ സിംഗ് - ദുവ എന്നാൽ പ്രാർത്ഥന എന്നാണർത്ഥം. കാരണം, ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് അവൾ. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞിന്റെ കാലിന്റെ ചിത്രം താരദമ്പതികൾ പങ്കുവച്ചത്. കുട്ടിയുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ താരദമ്പതികൾക്കെതിരെ സൈബർ…