
ഇവൾ രൺഥംഭോറിലെ “റാണി’; കുഞ്ഞുങ്ങൾക്കു വിരുന്നൊരുക്കാൻ മുതലയെ വേട്ടയാടുന്നവൾ
മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/ വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിൽ അടുത്തിടെയുണ്ടായ കടുവകളുടെ വിരുന്നു വൻ തരംഗമായി മാറി. രൺഥംഭോറിലെ പ്രശസ്ത/കുപ്രസിദ്ധയായ റിദ്ദി എന്ന പെൺകടുവയും അവളുടെ കുഞ്ഞുങ്ങളും വേട്ടയാടിയ മുതലയെ ഭക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തടാകത്തിനരികിൽ ശാന്തരായിരുന്നു കടുവാക്കുടുംബം തങ്ങളുടെ വിരുന്ന് ആസ്വദിച്ചുകഴിക്കുന്നു. ഇരയെ വേട്ടയാടിപ്പിടിക്കുന്നതിൽ അതീവവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന കടുവയാണ് റിദ്ദി. റിദ്ദിയുടെ മുത്തശ്ശിയും വേട്ടയാടുന്നതിൽ സമർഥയായിരുന്നുവെന്നു നാഷണൽ പാർക്കിലെ ജീവനക്കാർ പറയുന്നു. ഒരിക്കൽ 14 അടി നീളമുള്ള…