
ഐസിസി റാങ്കിംഗിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യ നമ്പർ വൺ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങിലും നേട്ടമുണ്ടാക്കി ഇന്ത്യ. ആസ്‌ത്രേലിയെ മറികടന്ന് ഏകദിന റാങ്കിങ്ങുലും ഇന്ത്യ ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളിൽ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂർവ നേട്ടം ഇന്ത്യ വീണ്ടും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പേരാട്ടത്തിൽ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം സഹായകരമായി. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത്…