‘കീം’ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. ഫലം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ്  ജൂൺ അഞ്ച്…

Read More

ഇരിട്ടിയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ

സിപിഎം കൗൺസിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉൾപ്പെടെയുളളവർ മാത്രം ആദ്യ റാങ്കുകളിൽ വന്നതോടെ, കണ്ണൂർ ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ. അർഹതയുളളവരെ തഴഞ്ഞ് ഇഷ്ടക്കാരെ സിപിഎം ഭരണസമിതി തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. എന്നാൽ എല്ലാം സുതാര്യമാണെന്ന നിലപാടിലാണ് നഗരസഭ.  ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് 938 പേരാണ് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ്. ആകെ എഴുപത് പേരുളളതിൽ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്‍റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം. ഒന്നാം റാങ്ക്…

Read More

‘ഭരതനാട്യത്തിൽ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ. വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായെന്നും ആർഎൽവി രാമകൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചു. “ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം ഫുൾ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം…

Read More

സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാർത്താ സമ്മേളനത്തില്‍ മന്ത്രി ആര്‍. ബിന്ദുവാണ്‌ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശി സജ്ഞയ് പി.മല്ലാറിനാണു ഒന്നാം റാങ്ക് (സ്കോർ– 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്കെന്നിക്ക് (സ്കോർ 575). കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനാണു മൂന്നാം റാങ്ക് (572). മൂന്നുപേർക്കും അഭിനന്ദനങ്ങൾ നേരുന്നതായി മന്ത്രി അറിയിച്ചു.  2023-24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 17നാണു നടന്നത്. മൂല്യനിർണയത്തിനു…

Read More