‘രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ല’; ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്ന് രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ഭരണ സമിതിയിൽ ഭിന്നതയെന്ന റിപ്പോർട്ടുകൾ തള്ളി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ തള്ളിയത്. ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും താൻ രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത് പറഞ്ഞു. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് കുക്കു പരമേശ്വരനുമായി തർക്കങ്ങളുണ്ടായെന്ന റിപ്പോർട്ടുകളും നിഷേധിച്ചു. കുക്കു പരമേശ്വരൻ 1984 മുതൽ സുഹൃത്താണ്. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും…

Read More

“ഞാൻ തൃശൂർകാരനല്ലല്ലോ”: രഞ്ജിത്തിന്‍റെ പരാമര്‍ശത്തിന് മോഹന്‍ലാലിന്‍റെ മറുപടി

‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം അടുത്തിടെ വാര്‍ത്തകളില്‍‌ നിറഞ്ഞിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം രഞ്ജിത്ത് നടത്തിയത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  നേര് സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് ഇത് സംബന്ധിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താൻ ആരുമില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു. “ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പദ്മരാജൻ എന്ന…

Read More

രഞ്ജിത്തിനോട് വിശദീകരണം തേടും; ഡോ. ബിജു മികച്ച സംവിധായകനെന്നും സജി ചെറിയാൻ

ഡോ. ബിജുവിനെതിരായ പരാമർശത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടുമെന്ന് കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനോട് നേരിട്ടെത്തി കാണാൻ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഓഫീസിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്. വിവാദ പരാമർശങ്ങളിൽ രഞ്ജിത്തിന്റെ ഭാഗം കേൾക്കാനാണിതെന്നും മന്ത്രി അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ബിജുവിനെതിരായി നടത്തിയ പരാമർശത്തോട് യോജിപ്പില്ല. രഞ്ജിത്തിനെ നേരിട്ട് കാണും. ഡോ. ബിജു മികച്ച സംവിധായകനാണെന്നും വിസ്മയം തീർത്ത കലാകാരനാണെന്നും മന്ത്രി പറഞ്ഞു. ഡോ. ബിജുവിനോട് നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹത്തെ മാറ്റിനിർത്തുനനത്തിന്…

Read More

രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് അറിയാം, വിമര്‍ശിക്കേണ്ടതില്ല: പത്മരാജൻ്റെ മകൻ

തൂവാനത്തുമ്പികൾ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടിയുമായി സംവിധായകൻ പത്മരാജൻ്റെ മകൻ അനന്ത പത്മനാഭൻ. സംവിധായകൻ രഞ്ജിത്ത് അടുത്തിടെ നടത്തിയ പരാമർശമാണ് ചർച്ചകൾക്ക് ആധാരം. പത്മരാജൻ ചിത്രം തൂവാനത്തുമ്പികളിൽ മോഹൻലാൽ സംസാരിക്കുന്ന തൃശ്ശൂർ ഭാഷ ബോറാണെന്നും ഒരു അനുകരണം മാത്രമാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും വിഷയത്തിൽ രഞ്ജിത്തിനെ വിമർശിക്കേണ്ടതില്ലെന്നുമാണ് അനന്ത പത്മനാഭൻ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ‘തൂവാനത്തുമ്പികൾ വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട…

Read More

‘ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെ’; വിമർശിച്ച് നടൻ വിനായകൻ

സംവിധായകൻ രഞ്ജിത്തിന്റെ ലീല എന്ന സിനിമയെ വിമർശിച്ച് നടൻ വിനായകൻ. ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പരിഹസിക്കുന്നു. താൻ രഞ്ജിത്തിനെയൊക്കെ നേരത്തെ തന്നെ തുടച്ചുകളഞ്ഞതാണെന്നും നടൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ലീല എന്ന സിനിമ കണ്ടിട്ടുണ്ടോ? അതും മുത്തുച്ചിപ്പിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? ഒരു ആനയുടെ പുറത്ത് കിടത്തി സ്ത്രീയെ ഭോഗിക്കുന്ന രംഗം സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്? അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്?’,…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർദിവാല എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ജൂറി അംഗങ്ങൾ തന്നെ പുരസ്കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി…

Read More

പുരസ്‌കാര വിവാദം: സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്ത് ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചലച്ചിത്ര അക്കാദമിയും, രഞ്ജിത്തും സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹർജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഈ ഹർജി തിങ്കളാഴ്ച്ച ജസ്റ്റിസ്മാരായ എം. എം. സുന്ദരേഷ്, ജെ. ബി. പാർഡിവാല എന്നിവർ അടങ്ങിയ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് അക്കാദമിയും രഞ്ജിത്തും…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദം; രഞ്ജിത്തിനെതിരായ ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എ ഐ വൈ എഫ്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് എതിരെ ഉയർന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എ ഐ വൈ എഫ്. സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി അക്കാദമിയെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും എ ഐ വൈ എഫ് പറഞ്ഞു. രഞ്ജിത്തിനെതിരെ സിനിമ അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ഉൾപ്പെടെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണ്. അതിനാൽ ഈ വിഷയത്തിൽ അക്കാദമിക്ക് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം…

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം; അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം. …………………………………… വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024…

Read More