‘സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ല; രഞ്ജിത് രാജിവെച്ച് സംശുദ്ധത തെളിയിക്കണം’: സംവിധായകന്‍ ഭദ്രന്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബം​ഗാൾ നടിയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഭദ്രൻ. സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും ഭദ്രൻ അഭിപ്രായപ്പെട്ടു. വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കേട്ടത്.   രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും ഭദ്രൻ കൂട്ടിച്ചേർത്തു. കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. ഇരിക്കുന്ന പദവിയുടെ ​ഗൗരവം കൂടി മാനിക്കണം. മന്ത്രി സജി ചെറിയാന്‍ അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന്‍ ചൂണ്ടിക്കാട്ടി. സാംസ്കാരിക മന്ത്രി…

Read More

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെക്കണമെന്ന് സംവിധായകൻ ഭദ്രൻ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബം​ഗാൾ നടിയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഭദ്രൻ രം​ഗത്ത്. സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും ഭദ്രൻ അഭിപ്രായപ്പെട്ടു. വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കേട്ടത്. രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. ഇരിക്കുന്ന പദവിയുടെ ​ഗൗരവം കൂടി മാനിക്കണം. മന്ത്രി സജി ചെറിയാന്‍ അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന്‍ ചൂണ്ടിക്കാട്ടി….

Read More

സംവിധായകൻ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണമെന്ന് നടി ഉഷ ഹസീന

ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രജ്ഞിത്ത് അന്വേഷണം നേരിടണമെന്ന് വ്യക്തമാക്കി നടി ഉഷ. പരാതി നൽകണമെന്നും പരാതി ഇല്ലെങ്കിൽ ആരോപണം മാഞ്ഞുപോകുമെന്നും ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ പദവിയിലിരിക്കുന്ന ആളാണ് രജ്ഞിത്ത്. അദ്ദേഹത്തെ കുറിച്ച് ആരോപണം ഉയരുമ്പോൾ അതിനിയിപ്പോൾ ഏത് വലിയ പദവിയിലുള്ള ആളായാലും അന്വേഷണം നേരിടണം. അതിക്രമം നേരിട്ടവർ പരാതി കൊടുക്കാൻ തയ്യാറാവണം. ഇല്ലെങ്കിൽ ആരോപണങ്ങളെല്ലാം മാഞ്ഞുപോകുമെന്നും അവർ തുറന്നടിച്ചു. പരാതിക്കാർക്കൊപ്പം നിൽക്കും. അവർക്ക് ധൈര്യം കൊടുത്ത് മുന്നോട്ടുകൊണ്ടുവരണമെന്നും ഉഷ പറഞ്ഞു. പരാതി പറയുന്നവരെ സമൂഹമാധ്യമത്തിൽ…

Read More

‘തെറ്റുപറ്റിയെന്ന് രഞ്ജിത് സമ്മതിക്കണം; നിയമനടപടിക്ക് സഹകരിക്കും’; രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ശ്രീലേഖ മിത്ര

സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. താൻ വെളിപ്പെടുത്തിയതിൽ ഒരു ഗൂഢാലോചനയുമില്ലെന്നും പറഞ്ഞ മുഴുവൻ കാര്യങ്ങളും പൂർണ്ണ ബോധ്യത്തിൽ നിന്നുള്ളതാണെന്നും ശ്രീലേഖ മിത്ര റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കേസെടുക്കാൻ പരാതി നൽകണമെന്ന സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവനയോടും മിത്ര പ്രതികരിച്ചു. അത്യാവശ്യമെങ്കിൽ നിയമ നടപടിയോട് സഹകരിക്കുമെന്നായിരുന്നു മിത്രയുടെ പ്രതികരണം. അതേ സമയം രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് പല മേഖലയിൽ നിന്നും ഉയർന്നുവരുന്നത്. സിനിമാ…

Read More

രഞ്ജിത്തും സജി ചെറിയാനും സ്ഥാനമൊഴിയണമെന്ന് വി ഡി സതീശന്‍

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തുന്ന നാടകം കേരളത്തിൽ വേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോപണം വന്ന സാഹചര്യത്തിൽ രഞ്ജിത്ത് സ്ഥാനം ഒഴിയുമെന്നാണ്…

Read More

‘തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല’; നടിക്ക് പൂർണ്ണ പിന്തുണ: വീണാ ജോർജ്

രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്രക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് മന്ത്രി വീണാ ജോർജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകുമെന്നും വീണാ ജോർജ് വ്യക്തമാക്കി.    ബംഗാളി നടി ശ്രീലേഖ മിത്രയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. പാലേരിമാണിക്കം സിനിമയിൽ അഭിനയിക്കാനായി വിളിച്ച് വരുത്തിയ രഞ്ജിത് മോശമായി പെരുമാറിയെന്ന് പേര് സഹിതം  തുറന്നു പറഞ്ഞതോടെ നടി വലിയ…

Read More

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം: ആനി രാജ 

ലൈംഗികാരോപണമുയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തേണ്ടതെന്ന് സിപിഐ നേതാവ് ആനിരാജ. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്ഥാനം തിരികെ നൽകണം. കള്ളപ്പരാതിയാണെങ്കിൽ നടപടിയെടുക്കാനുള്ള നിയമവും രാജ്യത്ത് ഉണ്ടല്ലോയെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പരാതിയെ പരസ്യമായി ആരോപണ വിധേയൻ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കിൽ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോയെന്നും മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിന് ആനി രാജ മറുപടി നൽകി….

Read More

‘അത് അക്രമമല്ല, മാതാപിതാക്കളുടെകരുതൽ’; ദുരഭിമാനക്കൊലയെ ന്യായീകരിച്ച് നടൻ; വിമർശനം

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടൻ രഞ്ജിത്ത് രംഗത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്നും കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് അതെന്നും നടൻ പറഞ്ഞു. പുതിയ ചത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ഭുരഭിമാനക്കൊലയെക്കുറിച്ച് നടൻ പ്രതികരിച്ചത്.’മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള ഇവരുടെ…

Read More

രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധന

ആലപ്പുഴ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പോലീസ്. ഇതിനായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ മാനസിക നില പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് ഈ നടപടി. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന നടത്തുന്നത്. അതേ സമയം, വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവമായ…

Read More

ചെയർമാൻറെ പെരുമാറ്റം ഏകാധിപതിയെ പോലെ; രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി അക്കാദമി അംഗങ്ങൾ

സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം സമാന്തര യോഗം ചേർന്ന എൻ. അരുൺ, മനോജ് കാന എന്നിവരടക്കമുള്ള അംഗങ്ങളാണ് പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ശുദ്ധ കള്ളത്തരമാണ് രഞ്ജിത്ത് പറയുന്നത്. മീറ്റിംഗ് കൂടിയെന്ന് നമ്മളാരോടും പറഞ്ഞിട്ടില്ല. ഉള്ളവർ യോഗം ചേർന്ന് തീരുമാനമെടുത്ത് അക്കാര്യം സർക്കാരിനെ അറിയിക്കുകയായിരുന്നെന്നും അവർ മാധ്യമങ്ങളോടുപറഞ്ഞു. ‘രഞ്ജിത്ത് വാർത്താ സമ്മേളനം നടത്തുമ്പോൾ അവിടെയുണ്ടായിരുന്ന ഞങ്ങളോടൊരുവാക്ക് പറഞ്ഞില്ല. ഈ രീതിയിലുള്ള ധിക്കാരവും കള്ളത്തരവും അക്കാദമിക്ക് ഭൂഷണമല്ല. സർക്കാരിനേയും…

Read More