രൺജിത് ശ്രീനിവാസൻ വധക്കേസ് വിധി: ജഡ്ജിക്ക് നേരെ ഭീഷണി നടത്തിയ സംഭവം, 3 പേർ പിടിയിൽ

ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപം. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. അതേസമയം, രൺജിത് ശ്രീനിവാസ്…

Read More

രൺജിത് ശ്രീനിവാസൻ വധക്കേസ്; വിചാരണ നേരിട്ട 15 പ്രതികൾക്കും വധശിക്ഷ

ആലപ്പുഴയിൽ ബിജെപിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ…

Read More

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; സുപ്രീംകോടതി നോട്ടീസയച്ചു

ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ ഗൂഢാലോചന കേസിൽ പ്രതികളായവർക്കെതിരെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. സംസ്ഥാനത്തിനും കേസിൽ കക്ഷിയായ രഞ്ജിത്ത് ശ്രീനിവാസൻ്റെ കുടുംബത്തിനുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിലെ പതിനാറ് മുതൽ മുപ്പത്തിരണ്ട് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയില്‍ ഹർജി നൽകിയത്. കേസിലെ ആദ്യ പതിനഞ്ച് പ്രതികൾക്കെതിരെ കുറ്റപ്പത്രം നൽകി വിചാരണ തുടങ്ങിയിരുന്നു. എന്നാൽ തങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഇല്ലെന്നാണ് ഹർജിക്കാരുടെ ഭാ​ഗത്തു നിന്നുള്ള പരാതി. അതുകൊണ്ട് നിയമ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം….

Read More