‘ഒടുവിൽ ഉണ്ണികൃഷ്ണൻ അടികൊണ്ട് നിലത്തുവീണു, അദ്ദേഹത്തിന്റെ ഹൃദയം തകർന്നു; രഞ്ജിത്ത് ഇന്ന് അനുഭവിക്കുന്നു’; ആലപ്പി അഷ്‌റഫ്

മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരുപാട് സംവിധായകൻമാരുണ്ട്. എന്നാൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ തന്റെ വില തന്നെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചാണ് നടനും സംവിധായകവുമായ ആലപ്പി അഷ്‌റഫ് യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിച്ചിരിക്കുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ രഞ്ജിത്തിനെക്കുറിച്ചുളള അനുഭവങ്ങളാണ് ഇത്തവണ അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘കുറച്ച് ചിത്രങ്ങൾ എടുത്ത് വിജയിച്ച ചിലർ അവരുടെ സ്വഭാവ പരിണാമം മൂലം മലയാളികളുടെ മനസിൽ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്നു. സംവിധായകൻ രഞ്ജിത്തിനെക്കുറിച്ചാണ് പറയുന്നത്. വർഷങ്ങൾക്ക് മുൻപാണ് ഞാൻ രഞ്ജിത്തിനെ മദ്രാസിൽ വച്ച്…

Read More

‘വിശദീകരിച്ച് മടുത്തു’; കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി

കൊച്ചിയിലേക്ക് നേരത്തെ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനായി എത്തില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തൽ നടത്തിയ ബംഗാളി നടി. ‘റിയൽ ജസ്റ്റിസ്’ സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നതായി അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന് കരുതിയ സംഭവം 15 വർഷങ്ങൾക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്മെന്റിന്റെ പ്രധാനഭാഗമായി താൻ മാറുകയും ചെയ്തെന്ന് അവർ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള…

Read More

രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി യുവാവ് 

സംവിധായകൻ രഞ്ജിത്ത് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാ​ഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നും രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തി. അന്ന് തന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്…

Read More

ബം​ഗാളി നടിയുടെ വിശദമൊഴി രേഖപ്പെടുത്തും; രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറിയിരിക്കുന്നത്. നടിയുടെ വിശദമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും. നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണസംഘം കൊല്‍ക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. ഓണ്‍ലൈനായി…

Read More

രഞ്ജിത്തിനെതിരായ ബംഗാൾ നടിയുടെ പരാതി: അന്വേഷണചുമതല ജി.പൂങ്കുഴലിക്ക്

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് അന്വേഷിക്കുക ജി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരിട്ട് വന്നില്ലെങ്കിൽ ഓൺലൈനായി രേഖപ്പെടുത്തും. ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കൊച്ചി നോർത്ത് പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി…

Read More

‘ഒരു രഞ്ജിത്ത് മാത്രമല്ല നിരവധി പേരുണ്ട്’; എല്ലാം പുറത്തുവരട്ടെയെന്ന് ശ്രീലേഖ മിത്ര

സംവിധായകൻ രഞ്ജിത്തിനെതിരായ നിലപാടിലുറച്ച് നടി ശ്രീലേഖ മിത്ര. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത് നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. എല്ലാം പുറത്തുവരട്ടെയന്നും ശ്രീലേഖ പ്രതികരിച്ചു. ഒടുവിൽ രഞ്ജിത്ത് കുറ്റം സമ്മതിച്ചുവെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.’നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ട്. ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാൻ മനുഷ്യർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാൽ പുരുഷനൊപ്പം നിൽക്കും. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണം. ഞാനായിട്ട് പരാതി നൽകില്ല. കേരള പൊലീസ്…

Read More

ചെളി വാരിയെറിയുന്നു; നിയമനടപടിയുമായി മുന്നോട്ടെന്ന് രഞ്ജിത്ത്

ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നു സംവിധായകൻ രഞ്ജിത്ത്. സത്യമെന്താണെന്നറിയാതെയാണു ചിലർ ആക്രമണം നടത്തുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ‘‘പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും സംഘടിതമായി ആക്രമണം നടത്തുന്നു. ചെളി വാരിയെറിയുന്നു. അതിന് എന്റെ പേര് ഉപയോഗിക്കുന്നുവെന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സർക്കാർ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. നിയമപോരാട്ടത്തിലൂടെ സത്യം തെളിയിക്കും’’–രഞ്ജിത്ത് പറഞ്ഞു. സർക്കാർ സ്ഥാനം തുടരുന്നതു ശരിയല്ല എന്നാണ് തീരുമാനിച്ചത്. ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു….

Read More

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിൻറെ രാജി. രഞ്ജിത്ത് രാജി വയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാൻ നിർബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു…

Read More

നടിയുടെ ലൈംഗികാരോപണം; രഞ്ജിത്തിന്റെ രാജി ഉടൻ, തീരുമാനം സർക്കാരിനെ അറിയിച്ചു

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കും. ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. രാജി തീരുമാനം രഞ്ജിത്ത് സർക്കാരിനെ അറിയിച്ചുവെന്നാണ് വിവരങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി. യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ…

Read More

‘രഞ്ജിത്തിനെതിരായ ആരോപണം നിസ്സാരവത്കരിക്കരുത്’; നടി ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താര സംഘടന അമ്മ ശക്തമായ നിലപാട് എടുക്കണമെന്ന് നടി ഉര്‍വശി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി ഉയര്‍ന്ന ആരോപണം നിസ്സാരവത്കരിക്കരുത്. സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേൾക്കുമ്പഴെ പേടിയാകും. അന്യഭാഷയിലെ നടി അവരുടെ നാട്ടിൽ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും.എന്നെ കുറിച്ച് ഒരു കുറ്റം ഉയർന്നാൽ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ഞാൻ ആയിരിക്കണം ഞാൻ മാറി നിന്ന് അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതൽ പക്വത. അമ്മ സ്റ്റാർ നൈറ്റ്…

Read More