
‘നരഭോജി കടുവയ്ക്കായി കാടടച്ചുള്ള തെരച്ചിൽ നടക്കില്ല ‘; കൂട് സ്ഥാപിച്ചതിന് സമീപത്തായി കടുവയുണ്ടെന്ന് ആർഎഫ്ഒ രഞ്ജിത് കുമാർ
കടുവ വനം വകുപ്പിൻ്റെ നിരീക്ഷണ പരിധിയിലെന്ന് ആർഎഫ്ഒ എസ് രഞ്ജിത്ത് കുമാർ . കൂട് സ്ഥാപിച്ചതിന് സമീപത്തായി കടുവയുണ്ട് എന്ന് സ്ഥിരീകരിച്ചു. രാവിലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് രഞ്ജിത്ത് കുമാർ പറഞ്ഞു. കടുവയെ കൂട്ടിലാക്കുക എന്നതിനാണ് പ്രാഥമിക പരിഗണന. കുംകി ആനകളെ പിന്നീട് എത്തിക്കുമെന്ന് ആർഎഫ്ഒ വ്യക്തമാക്കി. കുംകി ആനകളെ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ കഴിയുന്ന ഭൂപ്രദേശമല്ല ഇതെന്ന് ആർഎഫ്ഒ രഞ്ജിത്ത് കുമാർ പറഞ്ഞു. പ്രദേശം മുളങ്കാടുകൾ ആയതാണ് വെല്ലുവിളി. ഉച്ചയോടു കൂടി വെറ്ററിനറി ടീമിന്റെ…