വിവാഹം കഴിക്കാത്തതിൽ കാരണങ്ങൾ പലത്; സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്ന് രഞ്ജിനി
റിയാലിറ്റി ഷോയുടെ ഭാഗമായതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവതാരകയായ രഞ്ജിനി ഹരിദാസ്. സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്നും രഞ്ജിനി പറഞ്ഞു. വിവാഹം കഴിക്കാത്തതിനെക്കുറിച്ചും താരം വ്യക്തമാക്കി, ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘നമ്മുടെ ആഗ്രഹത്തിനനുസരിച്ച് കേരളത്തിൽ ജീവിക്കാനാകില്ല.പക്ഷെ അതൊരു ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല.ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ നിന്ന് എന്നെ ഒരു മാസക്കാലം മാറ്റിനിർത്തിയിരുന്നു. ഞാൻ കരിയർ ആരംഭിച്ചത് അവതാരകയായല്ല. അതിനുമുൻപ് ഞാനൊരു കോർപറേറ്റ് ജീവനക്കാരിയായിരുന്നു….