
ഹാർദിക് പാണ്ഡ്യ എന്താ ചന്ദ്രനിൽനിന്ന് വന്നതാണോ ? രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ
മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനമുന്നയിച്ച് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ മാറിനിന്ന ഹാർദിക് പാണ്ഡ്യയ്ക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ട് ബിസിസിഐ മടിക്കുന്നു എന്ന് പ്രവീൺ കുമാർ യുട്യൂബ് വിഡിയോയിൽ ചോദിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാർഷിക കരാറിൽനിന്നു പുറത്താക്കിയിരുന്നു. ഇതോടെയാണ് പാണ്ഡ്യയ്ക്കെതിരെയും നടപടി വേണമെന്ന് പ്രവീൺ കുമാർ ആവശ്യപ്പെട്ടത്. “ഹാർദിക് പാണ്ഡ്യ എന്താ ചന്ദ്രനിൽ നിന്ന് വല്ലതും വന്നതാണോ? ഹാർദിക്കും ആഭ്യന്തര ക്രിക്കറ്റിൽ…