
‘ആരു പറഞ്ഞാലും അത് സിനിമയെ തകർക്കലാണ്’; സത്യൻ അന്തിക്കാടിന്റെ പരാമർശത്തെക്കുറിച്ച് രഞ്ജൻ പ്രമോദ്
‘ഒ ബേബി’ എന്ന സിനിമയെക്കുറിച്ചുള്ള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അഭിപ്രായത്തിൽ പ്രതികരണവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. ‘ഒ ബേബി’യെ 1985-ൽ കെ ജി ജോർജ്ജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന ചിത്രവുമായി ബന്ധപ്പെടുത്തി സത്യൻ അന്തിക്കാട് സംസാരിച്ചതിലെ അനിഷ്ടമാണ് രഞ്ജൻ പ്രമോദ് പ്രകടിപ്പിച്ചത്. ഇരകൾ എന്ന സിനിമയുമായി ഒ ബേബിയെ താരതമ്യപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് രഞ്ജൻ പ്രമോദ് പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ‘ഓ ബേബി’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സത്യൻ അന്തിക്കാട് സംസാരിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു രഞ്ജൻ പ്രമോദിന്റെ…