
എലിസബത്ത് രാജ്ഞി ഉപയോഗിച്ച ആഢംബര വാഹനം റേഞ്ച് റോവർ ദുബൈയിലേക്ക് എത്തുന്നു
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ആഡംബര വാഹനമായ റേഞ്ച് റോവറിന്റെ എസ്.ഡി.വി8 ഓട്ടോ ബയോഗ്രാഫി എൽ.ഡബ്ല്യൂ.ബി ദുബൈയിലേക്ക് എത്തുന്നു. യു.എ.ഇയിൽ വാഹനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ചരിത്രകാരനായ മുഹമ്മദ് ലുഖ്മാൻ അലി ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് 2016 മോഡൽ വാഹനത്തെ ബ്രിട്ടൻ ലേലത്തിൽ വെച്ചിരുന്നു. ഇന്ത്യൻ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ യൊഹാൻ പൂനവാലയാണ് വാഹനത്തെ സ്വന്തമാക്കിയത്. ഇദ്ദേഹം വാഹനം ഉടൻ യു.എ.ഇയിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് മുഹമ്മദ് ലുഖ്മാൻ അലി ഖാൻ പറയുന്നത്. പലരീതിയിൽ ലോക പ്രശസ്തമാണ്…