പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന വ്യക്തമാക്കി രൺബീർ കപൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞ് നടൻ രൺബീർ കപൂർ. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളേക്കുറിച്ച് കാര്യമായി ചിന്തിക്കാറില്ലെന്നും എന്നാൽ പ്രധാനമന്ത്രിയെ താൻ വല്ലാതെ ആരാധിക്കുന്നെന്നും രൺബീർ പറഞ്ഞു. ഷാരൂഖ് ഖാനുമായിട്ടാണ് മോദിയെ രൺബീർ താരതമ്യപ്പെടുത്തിയത്. നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിൽ ആയിരുന്നു താരത്തിന്റെ ഈ പരാമർശം. ഏതാനും വർഷങ്ങൾക്കുമുൻപ് ബോളിവുഡ് താരങ്ങളും സംവിധായകരും ചേർന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ചുള്ള ഒരു നിമിഷം ഓർത്തെടുത്തുകൊണ്ടാണ് നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധനയേക്കുറിച്ച് രൺബീർ കപൂർ പറഞ്ഞത്….

Read More

എന്നെ വഞ്ചകനായി മുദ്രകുത്തി; പ്രണയ പരാജയങ്ങളെക്കുറിച്ച് രണ്‍ബീര്‍

ബോളിവുഡിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. അഭിനയ മികവ് തന്നെയാണ് രണ്‍ബീറിന്റെ കരുത്ത്.  സിനിമകളെപ്പോലെ തന്നെ രണ്‍ബീറിന്റെ വ്യക്തിജീവിതവും വലിയ ചര്‍ച്ചയായിട്ടുണ്ട്. നടിമാരുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം വലിയ വിവാദമായി. ഈ പ്രശ്‌നങ്ങളെല്ലാം തനിക്ക് പുതിയ പേരുകള്‍ ചാര്‍ത്തി തന്നുവെന്ന് രണ്‍ബീര്‍ പറയുന്നു. നിഖില്‍ കാമത്തിന്റെ പോഡ് കാസ്റ്റിലാണ് താരം മനസ്സുതുറന്നത്. ”ബോളിവുഡിലെ രണ്ട് മുന്‍നിര നായികമാരുമായി എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ കാസനോവ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നെ വഞ്ചകനായി…

Read More

‘ചിറ്റാ’ അസ്വസ്ഥതയുണ്ടാക്കിയെന്ന് പരാതി, ‘മൃഗ’ത്തിന് കയ്യടിയും; സിദ്ധാർത്ഥ്

ചിറ്റാ എന്ന തന്റെ സിനിമ കണ്ടാൽ അസ്വസ്ഥതയുളവാകുമെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ സിദ്ധാർത്ഥ്. രൺബീർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനംചെയ്ത അനിമൽ എന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. എന്നാൽ ഈ സിനിമയുടെ പേര് അനിമൽ എന്ന് നേരിട്ടുപറയാതെ മൃഗം എന്ന വാക്കാണ് സിദ്ധാർത്ഥ് പ്രയോഗിച്ചത്. ജെ.എഫ്.ഡബ്ലിയൂ പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശങ്ങൾ. ചിറ്റാ എന്ന ചിത്രംകണ്ട ഒരു സ്ത്രീകളും തന്നെയോ സംവിധായകൻ അരുൺ കുമാറിനെയോ സമീപിക്കുകയോ ആ സിനിമ അസ്വസ്ഥതയുണ്ടാക്കിയെന്ന് പറയുകയോ ചെയ്തിട്ടില്ലെന്ന് സിദ്ധാർത്ഥ്…

Read More

രൺബീർ കണ്ണിമ ചിമ്മാതെ റാഹയെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്, ടോക്സിക് ഭർത്താവല്ല; ആലിയ

കഴിഞ്ഞ മേയിൽ മെറ്റ് ഗാലയിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ആലിയ ഭട്ട് ആഡംബര ബ്രാൻഡായ ഗുച്ചിയുടെ ഗ്ലോബൽ അംബാസഡറാകുന്ന ആദ്യ ഇന്ത്യൻതാരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. കരിയറിൽ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും കുറവല്ല. നേരത്തെ വോഗ് മാഗസിന്റെ വീഡിയോയിൽ ഭർത്താവും നടനുമായ രൺബീറിനെ കുറിച്ചുള്ള ആലിയയുടെ പരാമർശമാണ് ട്രോളുകൾക്ക് വിഷയമായത്. താൻ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രൺബീറിന് ഇഷ്ടമില്ലെന്നും തന്റെ ചുണ്ടിന്റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നുമായിരുന്നു ആലിയയുടെ പ്രസ്താവന. ലിപ്സ്റ്റിക്ക് ഇട്ടാൽ അത്…

Read More

ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്

മഹാദേവ് ഗെയിമിങ് ആപ് കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) നോട്ടീസ്. നടൻ വെള്ളിയാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. ഗെയിമിങ് ആപ് കമ്പനിയുടെ 417 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടിയതിന് പിന്നാലെയാണ് ഇഡി നീക്കം. കേസുമായി ബന്ധപ്പെട്ട് രൺബീറിനെ കൂടാതെ 17 സിനിമാ-ക്രിക്കറ്റ് താരങ്ങൾ ഇഡിയുടെ വലയത്തിലുണ്ട് എന്നാണ് സൂചന. ആപ് ഉടമകളിൽ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ ആഡംബര വിവാഹത്തിൽ പങ്കെടുത്ത ടൈഗർ ഷ്‌റോഫ്, സണ്ണി ലിയോൺ, നേഹ കക്കർ,…

Read More