
കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ ഓടിയത് 7 കിലോമീറ്റർ; ഓട്ടോ പിടിച്ച് പിന്നാലെ എത്തി കണ്ടക്ടർ
കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറില്ലാതെ ഓടിയത് ഏഴു കിലോമീറ്റർ ദൂരം. ഇന്നലെ രാവിലെ 9.50ന് കോഴിക്കോട് സർവീസ് നടത്തുന്ന ആർ എസ് സി 856 നമ്പർ ടൗൺ ബസാണ് മാനന്തവാടിയിൽ നിന്ന് ആറാംമൈയിൽ വരെ കണ്ടക്ടറെ മറന്ന് ഓടിയത്. മാനന്തവാടി ഗവ.കോളേജ്, തോണിച്ചാൽ, നാലാം മൈൽ, അഞ്ചാം മൈൽ സ്റ്റോപ്പുകൾ പിന്നിട്ട ശേഷം ആറാം മൈൽ എത്താറായപ്പോഴാണ് ബസിൽ കണ്ടക്ടറില്ലെന്ന കാര്യം യാത്രക്കാരിൽ നിന്ന് ഡ്രൈവർ അറിയുന്നത്. മാനന്തവാടിയിൽ നിന്ന് പുറപ്പെടേണ്ട സമയമായപ്പോൾ യാത്രക്കാരിലാരോ ബെല്ലിൽ തട്ടിയതോടെ ഡ്രൈവർ…