
മാധ്യമ പ്രവർത്തകനും റാമോജി ഗ്രൂപ്പ് ചെയർമാനുമായ സി എച്ച് റാമോജിറാവു അന്തരിച്ചു
മാധ്യമ പ്രവർത്തകനും റാമോജി ഗ്രൂപ്പ് ചെയർമാനുമായ സി.എച്ച് രാമോജി റാവു (88 ) ഹൈദരാബാദിലെ ആശുപുത്രിയിൽ ശനിയാഴ്ച പുലർച്ചെ 4.50 ന് അന്തരിച്ചു. കുറച്ച് ദിവസങ്ങളായി റാവു ചികിൽസയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാമോജി ഫിലിം സിറ്റിയിലെ വസതിയിലേക്ക് കൊണ്ടുപോയി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് കാർഷിക കുടുംബത്തിൽ പിറന്ന റാമോജി റാവു പടുത്തുയർത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര…