അയോധ്യയിലെ രാംലല്ല വിഗ്രഹവുമായി സാമ്യമുള്ള പുരാതന വിഗ്രഹം കർണാടകയിൽ കണ്ടെത്തി
കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന “ദശാവതാര’വിഗ്രഹം കണ്ടെത്തി. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹവുമായി ഇതിനു വളരെയധികം സാമ്യമുണ്ട്. പുരാവസ്തു ഗവേഷകർ ഈ സുപ്രധാന കണ്ടെത്തലിനൊപ്പം പുരാതന ശിവലിംഗവും കണ്ടെത്തി. ക്ഷേത്രത്തിന്‍റെ നാശത്തിനിടയിൽ വിഗ്രഹം നദിയിൽ മുങ്ങിയതായിരിക്കാമെന്നു ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപിക ഡോ. പത്മജ ദേശായി പഞ്ഞു. വിഷ്ണു വിഗ്രഹത്തെ വേറിട്ടുനിർത്തുന്നത് ഇതിന്‍റെ പ്രത്യേകതകളാണ്. വിഷ്ണുവിനു ചുറ്റുമുള്ള പ്രഭാവലയം മത്സ്യം, കൂർമ,…