
‘മോഹന്‍ലാലിന്റെ അഭിനയം പോര, പക്ഷേ ചെക്ക് ചെയ്തപ്പോള്‍ ഞെട്ടി; രാം ഗോപാല്‍ വര്‍മ
മോഹന്‍ലാലിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഹിന്ദി ചിത്രമാണ് കമ്പനി. വിഖ്യാത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരുക്കിയ കമ്പനിയിലെ മോഹന്‍ലാലിന്റെ പൊലീസ് വേഷം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയതാണ്. ഇന്നും ആ കഥാപാത്രവും മോഹന്‍ലാലിന്റെ പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്. നായകന്‍ വിവേക് ഒബ്‌റോയ് ആയിരുന്നുവെങ്കിലും എന്നെന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന പ്രകടനമായി മാറി മോഹന്‍ലാലിന്റേത്. 2002 ലാണ് കമ്പനി പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. മോഹന്‍ലാല്‍ തന്നോട് ഒരുപാട് സങ്കീര്‍ണമായ…