
ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനത്തിലെ പ്രതികൾക്ക് കളിയിക്കാവിള കേസിൽ പങ്കുണ്ട്; എൻഐഎ
ബെംഗളൂരുവിലെ രാമേശ്വരം കഫെ ബോംബ് സ്‌ഫോടനക്കേസിലെ 2 പ്രധാന പ്രതികൾക്ക് കളിയിക്കാവിളയിൽ സ്‌പെഷൽ എസ്‌ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. രാമേശ്വരം കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സാവിർ ഹുസൈൻ ഷസീബ്, മുഖ്യസൂത്രധാരൻ അബ്ദുൽ മത്തീൻ താഹ എന്നിവരെയാണു കളിയിക്കാവിള കേസിലെ അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർത്തത്. എസ്‌ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലെ പ്രതികൾക്ക് ഇവർ ഒളിത്താവളം ഒരുക്കിയെന്നാണ് ആരോപണം. ഇരുവരും ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശികളാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാമുദായിക…