ദിവ്യയെ രക്ഷിക്കാന്‍ സിപിഎം നവീന്‍ ബാബുവിനെതിരെ കഥകള്‍ മെനയുന്നു: രമേശ് ചെന്നിത്തല

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്‌ടർ പൊലീസിന് നൽകിയ മൊഴി സംശയാസ്‌പദമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദിവ്യയെ രക്ഷിക്കാനായാണ് സിപിഎം നവീൻ ബാബുവിനെതിരെ കഥകൾ മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ വാക്കുകൾ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യയെ രക്ഷിക്കാന്‍ എത്ര ഹീനമായ പ്രവര്‍ത്തിയിലേക്കും സിപിഎം പോകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ സംശയാസ്പദമായ മൊഴി. ആന്തൂരിലെ പ്രവാസി വ്യവസായി…

Read More