
പിഷാരടിക്കൊപ്പം ഇപ്പോൾ ഷോ ചെയ്യാത്തതിന് കാരണം ഇതാണ്; പേടിയാണ്; ധർമ്മജൻ
ധർമ്മജൻ ബോൾഗാട്ടി-രമേശ് പിഷാരടി കോംബോ കോമഡി ഷോകളിൽ വൻ ഹിറ്റായതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഷോകളിലും അല്ലാതെയുമെല്ലാം പിഷാരടി പലപ്പോഴും ധർമ്മജനെ ട്രോളിയിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ധർമ്മജൻ. തന്നെ കളിയാക്കിയത് ഒരിക്കലും കാര്യമായെടുത്തിട്ടില്ലെന്ന് ധർമ്മജൻ പറയുന്നു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം. ചിലർക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ട്. അവർക്ക് ഈഗോ അടിക്കും. ഞങ്ങൾക്ക് ഈഗോ എന്നൊന്ന് ഇത്രയും കാലത്തിനിടെ ഉണ്ടായിട്ടില്ല. അവൻ എന്നെ കളിയാക്കിയാലും ഞാൻ അവനെ കളിയാക്കിയാലും. ഈഗോ ഉണ്ടായാലാണ് ഇതൊക്കെ സംഭവിക്കുന്നത്. എന്നെ കളിയാക്കിയതിന് ചിലർ അവനോട്…