കത്ത് അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നു, ആനാവൂർ നാഗപ്പൻ പി എസ് സി ചെയർമാനാണോ; ചെന്നിത്തല

തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻറെ നിയമന ശുപാർശ കത്ത് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്തിയ മേയർ രാജി വയ്ക്കണം. മേയർ രാജി വച്ചുള്ള അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ആനാവൂർ നാഗപ്പൻ എന്നാണ് പിഎസ് സി ചെയർമാനായതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സർവകലാശാലകളിൽ ഉന്നത സിപിഎം നേതാക്കളുടെ ഭാര്യമാർക്കാണ് ജോലി കിട്ടുന്നത്. ബംഗാളിൽ നടന്ന സെൽ ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് ജയിൽ മോചനം സംബന്ധിച്ച നിലവിലെ…

Read More

‘കെ സുധാകരൻ കറകളഞ്ഞ മതേതരവാദി’; രാജിസന്നദ്ധതയറിയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

വിവാദത്തിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ. കറ കളഞ്ഞ മതേതരവാദിയാണ് സുധാകരനെന്നും ഇക്കാര്യത്തിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് സുധാകരന് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. ‘കോൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതിൽ നിന്നും സുധാകരൻ വ്യതിചലിച്ചിട്ടില്ല. കറ തീർന്ന മതേതരവാദിയായാണ് സുധാകരൻ ഇതുവരെയും കോൺഗ്രസിൽ പ്രവർത്തിച്ചതും നിലപാടുകൾ സ്വീകരിച്ചതും. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന…

Read More

പെൻഷൻ പ്രായ വർദ്ധന; ദീർഘവീക്ഷണമില്ലാത്ത തീരുമാനം: രമേശ് ചെന്നിത്തല

ഒന്നര ലക്ഷത്തോളം യുവതീയുവാക്കളുടെ ചിറകരിയുന്ന , പെന്‍ഷന്‍ പ്രായവര്‍ദ്ധന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വിവാദങ്ങൾക്കിടയിൽ പെൻഷൻപ്രായം കൂട്ടിക്കൊണ്ടുള്ള സർക്കാരിൻ്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. ദീർഘവീക്ഷണമില്ലാത്ത ഈ തീരുമാനം യുവതീയുവാക്കളുടെ ഒരു സർക്കാർ ജോലി നേടുകയെന്നുള്ള സ്വപ്നം തല്ലിക്കെടുത്തുന്നതാണ്. ഇപ്പോൾ പൊതുമേഖലാസ്ഥാപനങ്ങളിൽ മാത്രമെന്ന് സർക്കാർ പറയുന്നതിൽ ഒരു ആത്മാർത്ഥതയുമില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 ആക്കുകയെന്ന ഗൂഢലക്ഷ്യം തന്നെയാണിതിനു പിന്നിൽ .സംസ്ഥാനത്ത് ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. റാങ്ക്പട്ടിക പലതും…

Read More

ഖർഗെയ്ക്ക് വിജയം ഉറപ്പ്, ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുക പ്രധാന ഉത്തരവാദിത്വം: രമേശ് ചെന്നിത്തല

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി എത്തുന്ന മല്ലികാർജുൻ ഖർഗെയുടെ പ്രധാന ഉത്തരവാദിത്വം ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിമോർട്ട് കൺട്രോളായിരിക്കുമെന്ന വിമർശനം ഖർഗയെ അപമാനിക്കാൻ വേണ്ടിയാണ്. ഗാന്ധി കുടുംബത്തെ അങ്ങനെ ക്രമക്കേട് ഉണ്ടായോ എന്നും തനിക്കറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദൻ മിസ്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു അതേസമയം വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖര്‍ഗെയുടെ…

Read More

ഇലന്തൂർ നരബലി; ‘ആദ്യ മിസിംഗ് കേസ് എന്തുകൊണ്ട് അന്വേഷിച്ചില്ല?’; പൊലീസിനെതിരെ ചെന്നിത്തല

പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദുർമന്ത്രവാദത്തിൻറെ മറവിൽ നടന്ന ഹീനമായ ഈ നരബലി ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്നതാണെന്ന് പറഞ്ഞ ചെന്നിത്തല, ദൈവത്തിൻറെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽ തന്നെയാണ് ഇത് നടന്നത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അഭിപ്രായപ്പെട്ടു. സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത് നടന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല പൊലീസിനെതിരെ വിമർശനവും ഉന്നയിച്ചു. ആദ്യ മിസിംഗ് കേസിൽ അന്വേഷണം നടന്നില്ലെന്നാണ് വ്യക്തമാകുന്നതെന്ന് പറഞ്ഞ ചെന്നിത്തല…

Read More

മുഖ്യമന്ത്രിയുടേത് ഉല്ലാസ യാത്ര; യുകെയുമായി കരാർ ഒപ്പിട്ടു എന്നത് തട്ടിപ്പ്; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഉല്ലാസ യാത്രയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന് പാഴ്‌ച്ചെലവുണ്ടാക്കുന്നതാണ് ഈ യാത്രയെന്നും ചെന്നിത്തല ആരോപിച്ചു. നോർക്ക റൂട്ട്‌സ് കരാർ ഒപ്പിട്ടത് ഏതോ ട്രാവൽ ഏജൻസിയുമായി ആണ്. മൂവായിരം പേർക്ക് തൊഴിൽ സാധ്യത നൽകുന്ന കരാർ എന്നാണ് പറഞ്ഞത്. എന്നാൽ യുകെയുമായി കരാർ ഒപ്പിടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ആരെ പറ്റിക്കാൻ ആണ് സർക്കാർ ഇക്കാര്യം പറയുന്നതെന്നും ചെന്നിത്തല ചോദിക്കുന്നു. നഗ്‌നമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടാൻ ആലോചിക്കുന്നുവെന്നും രമേശ് ചെന്നിത്തല…

Read More