‘കൊള്ളകളുടെ ലേറ്റസ്റ്റ് വേർഷൻ, കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവ്’; ചെന്നിത്തല

എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണം എന്ന് ചെന്നിത്തല പരിഹസിച്ചു. ജനങ്ങളുടെ ജീവന് സുരക്ഷ നൽകുവാൻ വേണ്ടി സർക്കാരുകൾ ഒരുക്കുന്ന ഒരു സുരക്ഷാ കവചമായ ‘ക്യാമറയിൽ’ കമ്മീഷനടിച്ച  ഇതുപോലൊരു സർക്കാർ ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം. കുടുംബത്തിന് വേണ്ടി കക്കാൻ നടക്കുന്ന ഒരുപാട് പാർട്ടി…

Read More

ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം; അതാണ് യെച്ചൂരി നയമെന്ന് രമേശ് ചെന്നിത്തല

മാധ്യമങ്ങള്‍ക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല. മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുമ്പോള്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന യെച്ചൂരി കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ പറ്റി ഒന്നും പറയുന്നില്ല. ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം അതാണ് യെച്ചൂരി നയമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത കാര്യത്തെ പറ്റി യെച്ചൂരിയോട് ചോദിച്ചാല്‍ അദ്ദേഹം അറിഞ്ഞില്ല എന്നാണ് മറുപടി, വിവര…

Read More

മുഖ്യമന്ത്രി കരാറുകാരുടെ കമ്മീഷൻ ഏജന്റോ?; ക്യാമറ വിവാദത്തിൽ ചെന്നിത്തല

എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകാരരുകരുടെയും കമ്മിഷൻ ഏജന്റ് ആണെന്ന് തോന്നിയെന്നും ചെന്നിത്തല പരിഹസിച്ചു. രേഖകൾ ഉയർത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. കരാർ കിട്ടാത്ത കമ്പനി അല്ല ഈ വിവരങ്ങൾ പുറത്തുവിട്ടത്.  അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക്…

Read More

മുഖ്യമന്ത്രി കരാറുകാരുടെ കമ്മീഷൻ ഏജന്റോ?; ക്യാമറ വിവാദത്തിൽ ചെന്നിത്തല

എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകാരരുകരുടെയും കമ്മിഷൻ ഏജന്റ് ആണെന്ന് തോന്നിയെന്നും ചെന്നിത്തല പരിഹസിച്ചു. രേഖകൾ ഉയർത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. കരാർ കിട്ടാത്ത കമ്പനി അല്ല ഈ വിവരങ്ങൾ പുറത്തുവിട്ടത്.  അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക്…

Read More

എഐ ക്യാമറ തന്നെയാണോ സ്ഥാപിച്ചിരിക്കുന്നത്?; കത്തുമായി രമേശ് ചെന്നിത്തല

എ.ഐ. ക്യാമറയുടെ മറവിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണെന്ന തുറന്ന കത്തുമായി രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതെന്നും അദ്ദേഹം തുറന്ന കത്തിൽ പറയുന്നു. ‘ട്രാഫിക് ലംഘനങ്ങൾ പിടികൂടാനെന്ന പേരിൽ സാധാരണക്കാരെ കൊള്ളയടിക്കാൻ ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയിലെ അഴിമതിയെ തെളിവ് സഹിതം തുറന്നു കാട്ടിയിട്ടും മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളെന്ന് പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം….

Read More

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. വൈകാതെ ഈ ബന്ധം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നുവെന്നും അവരാണ് ഭരണം നിയന്ത്രിക്കുന്നതെന്നും മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു വെന്നും ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നതായും അദ്ദേഹം തുറന്നടിച്ചു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ…

Read More

സേഫ് കേരള പദ്ധതി പകൽക്കൊള്ള മന്ത്രിസഭയുടെ അനുഗ്രഹത്തോടെയാണ് ഇത് നടക്കുന്നത്; ചെന്നിത്തല

എഐ കാമറ അഴിതിയിൽ കരാർ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ് ആർ ഐ ടി ലൈറ്റ് മാസ്റ്റർ നൽകിയ പർച്ചേസ് ഓർഡർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം 75.32 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സേഫ് കേരള പദ്ധതി പകൽക്കൊള്ളയെന്നും മന്ത്രിസഭയുടെ അനുഗ്രഹത്തോടെയാണ് ഇത് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊള്ളയെ വെള്ള പൂശാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഏപ്രിൽ പന്ത്രണ്ടിന് ഇറങ്ങിയ ഉത്തരവ് വിചിത്രമാണെന്നും അദ്ദേഹം ആരോപിച്ചു….

Read More

എഐ ക്യാമറ: പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതി; ചെന്നിത്തല

എഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല. പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാൻ ഏൽപ്പിച്ചപ്പോൾ അതിനെ താനെതിർത്തത് കൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട്…

Read More

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ വിട്ടു

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതേസമയം എല്ലാ സമുദായത്തിൽപ്പെട്ട ആളുകളുമായി മതേതര പാർട്ടി രൂപീകരിക്കുമെന്ന് കോൺഗ്രസ് വിട്ട ജോണി നെല്ലൂർ അറിയിച്ചു. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ലെന്നും കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം. സർവേ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ……………………………….. പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ…

Read More