
‘സിപിഎം വംശനാശം നേരിടുകയാണ്’; മുഖ്യമന്ത്രി ആകെ പേടിച്ച് ഇരിക്കുകയാണ്: വിഡി സതീശൻ
കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്‍റെ അർത്ഥം ബിജെപി ജയിക്കും എന്നാണോ എന്ന് വിഡി സതീശൻ. കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ സിപിഎം നേതാവ് എകെ ബാലനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും കടന്നാക്രമിച്ചു. രാജ്യത്ത് കോൺഗ്രസിന്റെ മയ്യത്ത് എടുക്കും എന്ന് വച്ചാൽ അതല്ലേ അർത്ഥം? ബിജെപിയെ സഹായിക്കുകയാണ് സിപിഎം ചെയ്യുന്നത്. സിപിഎം വംശനാശം നേരിടുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയാണ് കോൺഗ്രസ് മത്സരിക്കുന്നത്. എന്നാൽ സിപിഎം സ്വന്തം നിലനിൽപ്പാണ് നോക്കുന്നത്. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി…