‘ഫണ്ടിൻറെ കാര്യത്തിൽ സുതാര്യത വേണം’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വയനാടിനായി ചെലവഴിക്കുന്ന ഫണ്ടിൻറെ കാര്യത്തിൽ സുതാര്യത വേണം. ഇക്കാര്യത്തിൽ കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സുധാകരൻ തന്നെ ചെന്നിത്തലയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ചെന്നിത്തല ആവർത്തിക്കുന്നത്. വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച പറയാത്തത് കോൺഗ്രസിന്റെ രാഷ്ട്രീയ മൂല്യം…

Read More

‘ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം’; എല്ലാവരും ഒരുമിച്ച് നിൽക്കണ്ട സമയമാണിതെന്ന് ചെന്നിത്തല

എല്ലാവരും ഒരുമിച്ച് നിൽക്കണ്ട സമയമാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിൽ നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിലില്ല. ദുരന്തത്തിൻ്റെ കാര്യത്തിൽ…

Read More

വിമർശനങ്ങൾ ഉയർന്നാൽ നേതാക്കൾ തിരുത്തണമെന്ന് കെ മുരളീധരൻ; ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ചെന്നിത്തല

കെപിസിസിയിലെ തർക്കം പരിഹരിച്ച് പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിമർശനങ്ങൾ ഉയർന്നാൽ നേതാക്കൾ തിരുത്തണമെന്ന നിലപാടുമായി കെ മുരളീധരനും രംഗത്ത് വന്നു. അതേസമയം ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ ഇനി മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിക്കുള്ളിൽ ഐക്യത്തിന്റ സന്ദേശം ഇല്ലാതാക്കരുതെന്നും കോൺഗ്രസ് ഒരുമിച്ച് പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ വഷളാക്കരുത്. പരാതി ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണം. പാർട്ടി…

Read More

രാജ്യത്ത് വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ നാളുകളാണെന്ന് കെ.സി വേണുഗോപാല്‍

രാജ്യത്ത് വരാനിരിക്കുന്നത് കോൺഗ്രസിന്റെ നാളുകളാണെന്നും കോൺഗ്രസിന്റെ മോശം കാലം കഴിഞ്ഞുവെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സുൽത്താൻബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന കെ.പി.സി.സി. ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാരെല്ലാം നല്ലവരാണ്, പക്ഷേ തമ്മിലടി അവർ വിടുന്നില്ല എന്ന് പൊതുജനം പറയുന്ന സാഹചര്യത്തിലേക്ക് ഇനി മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തെ രക്ഷിക്കണം, 2026-ൽ യു.ഡി.എഫ്. സർക്കാർ, 2025-ൽ തദ്ദേശസ്ഥാപനങ്ങൾ പിടിച്ചടുക്കണം എന്ന ലക്ഷ്യത്തിനായാണ് ഇന്നിവിടെ കൂടിയതെന്നും വരാനിരിക്കുന്ന കോൺഗ്രസിന്റെ നല്ലനാളുകൾ കേരളത്തിലേക്കും വരുമെന്നും അദ്ദേഹം…

Read More

പ്രതിപക്ഷ നേതാവുമായുള്ള ഭിന്നത തള്ളാതെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ; പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതികരണം

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസ് അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്ലസ് വൺ സീറ്റ്‌ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സീറ്റ് ഉയർത്തണം എന്നത് നിരന്തരം ഉള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ…

Read More

‘ഞങ്ങൾ തമ്മിൽ സഹോദര ബന്ധം, ഒരു പ്രശ്നവുമില്ല’; ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് സതീശൻ

പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കുമിടയിലെ ഭിന്നതക്ക് പരിഹാരം. രാവിലെ സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ചു. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ചെന്നിത്തലക്ക് അതൃപ്തിയുണ്ടായിരുന്നു. മുന്നണി യോഗങ്ങൾ അറിയിക്കുന്നില്ലെന്ന പരാതിയും ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദർശനം. രമേശ് ചെന്നിത്തലയുമായി ഒരു പ്രശ്നവുമില്ലെന്നും ഞങ്ങൾ തമ്മിൽ സഹോദര ബന്ധമാണെന്നും എന്നാൽ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതാണെന്നും സന്ദർശനത്തിന് ശേഷം  വി ഡി സതീശൻ വിശദീകരിച്ചു.

Read More

യുഡിഎഫ് ഘടക കക്ഷിയോഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചില്ല ; കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി

കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിച്ചില്ലെന്നതാണ് കാരണം. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തിൽ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചില്ല. ഇതിൽ കുപിതനായ അദ്ദേഹം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി. കഴിഞ്ഞ യുഡിഎഫ് യോഗത്തെ കുറിച്ച് അറിയിക്കാതിരുന്നതും പങ്കെടുക്കാൻ വിളിക്കാതിരുന്നതും പരാതിയുണ്ടായിരുന്നു. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിൽ പുതിയ ഘടക കക്ഷിയായി കേരള പ്രവാസി അസോസിയേഷനെ അംഗീകരിച്ചിരുന്നു. മൂന്ന് വർഷം മുൻപാണ് സംഘടന…

Read More

‘ഇന്ത്യാ സഖ്യം വിജയിക്കും’; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല

ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യാ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡീൻ കുര്യാക്കോസും പറഞ്ഞു. ഇന്ത്യാ സഖ്യം തന്നെ അധികാരത്തിൽ വരും. 2004ൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ്…

Read More

‘രാഷ്ട്രീയ ചർച്ചയ്ക്ക് അല്ലെങ്കിൽ പിന്നെന്തിന് കൂടിക്കാഴ്ച?, ജയരാജൻ മുഖ്യമന്ത്രിയുടെ ദൂതൻ’; ചെന്നിത്തല

ഇ.പി.ജയരാജനും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചയ്ക്ക് അല്ലെങ്കിൽ പിന്നെന്തിനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടിക്കാഴ്ചയെ നിസ്സാരമായി കാണാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ‘ജയരാജനെ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് ജയരാജൻ എപ്പോഴും പ്രവർത്തിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വ്യക്തിയാണ്. ബിജെപി–സിപിഎം അന്തർധാര ഉറപ്പിക്കുന്ന കൂടിക്കാഴ്ചകളാണ് ഇതെന്ന് എല്ലാവർക്കും അറിയാം’ ചെന്നിത്തല വിശദീകരിച്ചു. ഒരു ചൂണ്ടയിലും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കൊത്തില്ലെന്നും അദ്ദേഹം നല്ലൊരു പോരാളിയാണെന്നുമായിരുന്നു കെ.സുധാകരൻ–പ്രകാശ് ജാവഡേക്കർ…

Read More

‘കോൺഗ്രസ് മത്സരിക്കുന്നത് ഇന്ത്യയെ വീണ്ടെടുക്കാൻ, ഇടതുപക്ഷം മത്സരിക്കുന്നത് ചിഹ്നം നിലനിർത്താൻ’; രമേശ് ചെന്നിത്തല

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് രമേശ്‌ ചെന്നിത്തല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി…

Read More