
ദുബൈയിൽ റമദാൻ സൂഖിന് തുടക്കമായി
ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ പരമ്പരാഗത റമദാൻ മാർക്കറ്റിന് തുടക്കമായി. ഇന്നലെ തുടക്കം കുറിച്ച റമദാൻ സൂഖ് മാർച്ച് 9 വരെ നീണ്ടു നിൽക്കും. റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു. ദിവസവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്. റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടു കൊണ്ടാണ്…