റമാദാനിൽ ഫ്രാങ്ക്ഫർട്ട് അലങ്കാര വിളക്കുകൾ കൊണ്ട് തിളങ്ങും; തീരുമാനവുമായി ജർമൻ നഗരസഭാ

വ്രതമാസക്കാലമായ റമദാന് ഉജ്ജ്വല വരവേൽപ്പുമായി ജർമനിയിലെ വൻനഗരങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട്. നഗരത്തിലെ പ്രധാന തെരുവുകളിലൊന്നിനെ സമാധാന സന്ദേശങ്ങളടങ്ങിയ വിളക്കുകളും നക്ഷത്രങ്ങളും ചന്ദ്രക്കലകളുമെല്ലാംകൊണ്ട് അലങ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നഗരഭരണകൂടം. ചരിത്രത്തിലാദ്യമായാണ് റമദാൻ കാലത്ത് ഫ്രാങ്ക്ഫർട്ടിൽ ഇത്തരത്തിൽ അലങ്കാരങ്ങൾ സ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക ജർമൻ വാർത്താ ചാനലായ ഡി.ഡബ്ല്യൂ ന്യൂസ് റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ തിരക്കേറിയ തെരുവുകളിലൊന്നായ ഗ്രോസ് ബോക്കൻഹൈമർ സ്ട്രാസ് ആണ് ഇനിയൊരു മാസക്കാലം റമദാൻ അലങ്കാരവിളക്കുകൾ കൊണ്ട് തിളങ്ങുക. കഫേകൾക്കും റെസ്‌റ്റോറന്റുകൾക്കും പേരുകേട്ട നഗരത്തിലെ പ്രധാന ഫുഡ് സ്‌പോട്ടുകളിലൊന്നാണിവിടം. ഭക്ഷണത്തെരുവ് എന്ന…

Read More

ഒമാനിൽ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റമദാനിൽ ഫ്‌ലെക്‌സിബിൾ വർക്കിങ്ങ് രീതി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം, പൊതു മേഖലയിൽ താഴെ പറയുന്ന നാല് സമയക്രമങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം ഫ്‌ലെക്‌സിബിൾ രീതിയിൽ ക്രമീകരിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. രാവിലെ 7 മുതൽ 12 വരെ. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ….

Read More

റമദാനിൽ വിലക്കയറ്റം തടയാൻ നടപടിയുമായി സാമ്പത്തിക മന്ത്രാലയം

റമദാനിൽ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ നടപടിയുമായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം. അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചു. സൂപ്പർ മാർക്കറ്റുകളും ചെറുകിട ഔട്ട്‌ലെറ്റുകളും പ്രഖ്യാപിച്ച പ്രമോഷനുകളും ഓഫറുകളും സംഘം നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. റമദാനോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ സൂപ്പർ മാർക്കറ്റുകൾ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൈ നൗ പേ ലേറ്റർ, പ്രൈസ് ലോക്‌സ് എന്നിവ കൂടാതെ ബാങ്ക് കാർഡുകൾ വഴിയുള്ള കിഴിവുകൾ, റാഫിൾ ഓഫറുകൾ, 5000 ദിർഹമിൻറെ ഗിഫ്റ്റ് വൗച്ചറുകൾ, കഴിഞ്ഞ…

Read More

റമദാനിൽ ദുബായിൽ സ്‌കൂൾ സമയം അഞ്ചുമണിക്കൂറിൽ കൂടാൻ പാടില്ല എന്ന് നിർദേശം

അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്ന റമളാൻ മാസത്തിൽ ദുബായിൽ സ്‌കൂൾ സമയം അഞ്ചുമണിക്കൂർ കൂടുതൽ ആകാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.. ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലാണ് വ്രതം കണക്കാക്കുന്നെങ്കിലും വരുന്ന പന്ത്രണ്ടാം തീയതി റമദാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.. സ്വകാര്യമേഖലയിൽ നിലവിലെ എട്ടു മണിക്കൂർജോലി ആറു മണിക്കൂറാക്കി കുറച്ചിട്ടുണ്ട്… എല്ലാ സർക്കാർ ഓഫീസുകളിലും റമദാൻജോലി സമയം ആറുമണിക്കൂറാണ്…

Read More

റമദാൻ ; മസ്ജിദുന്നബവിയിൽ പുതിയ കാർപ്പെറ്റുകൾ വിരിച്ചു

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദ​യി​ൽ പു​തി​യ കാ​ർ​പ​റ്റു​ക​ൾ വി​രി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. റ​മ​ദാ​ൻ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യ​ത്തി​നു​ കീ​ഴി​ലെ കാ​ർ​പ​റ്റ്​ വി​ഭാ​ഗ​മാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ റൗ​ദ​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ പ​ഴ​യ പ​ര​വ​താ​നി​ക​ൾ മാ​റ്റി ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള പു​തി​യ പ​ര​വ​താ​നി​ക​ൾ വി​രി​ച്ച​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

Read More

റമദാനിൽ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം

റമദാനിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. 900ത്തോളം ഉൽപനങ്ങൾക്കാണ് റമദാനില്‍ വിലക്കുറവ് പ്രഖ്യാപിച്ചത്.രാജ്യത്തെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി സഹകരിച്ചാണ് മന്ത്രാലയം വിലയില്‍ ഇളവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ആരംഭിച്ച റമദാൻ ഡിസ്കൗണ്ട് പെരുന്നാൾ വരെ തുടരും. സ്വദേശികൾക്കും താമസക്കാർക്കും നോമ്പുകാലത്ത് കുറഞ്ഞ വിലക്ക് സാധന സമഗ്രികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിപണി ഇടപെടല്‍. നിത്യോപയോഗ വസ്തുക്കളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പാൽ, തൈര്, പാലുൽപ്പന്നങ്ങൾ, ടിഷ്യൂ പേപ്പർ, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, പാചക എണ്ണകൾ, നെയ്യ്, ചീസ്, ശീതീകരിച്ച…

Read More

റമദാനിൽ ​സ്വകാര്യ ​മേഖലാ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ്

റ​മ​ദാ​നി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യ​ത്തി​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ കു​റ​ച്ചു. എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി​യു​ള്ള​വ​ർ​ക്ക്​ ജോ​ലി സ​മ​യം ആ​റു മ​ണി​ക്കൂ​റാ​യി കു​റ​യും. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജോ​ലി​യു​ടെ ആ​വ​ശ്യ​ക​ത​ക​ളും സ്വ​ഭാ​വ​ത്തി​നും അ​നു​സൃ​ത​മാ​യി ക​മ്പ​നി​ക​ൾ​ക്ക്​ റ​മ​ദാ​നി​ലെ ദൈ​നം​ദി​ന പ്ര​വൃ​ത്തി സ​മ​യ​ത്തി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ൽ​നി​ന്ന്​ വ​ർ​ക്ക്​ ഫ്രം ​ഹോം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​ക​ൾ പ്ര​യോ​ഗി​ക്കാ​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സ​മ​യ​വും പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ 3.5 മ​ണി​ക്കൂ​റും വെ​ള്ളി​യാ​ഴ്ച…

Read More

റമദാനിൽ ഏഴ് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം

വരുന്ന നോമ്പുകാലത്ത് ഏഴ് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം. 20 കേന്ദ്രങ്ങളിലായാണ് ഇഫ്താർ സൗകര്യം ഒരുക്കുക. ഇ്താർ സ്വാഇം എന്ന കാമ്പയിൻ വഴിയാണ് ഖത്തറിലെ മതകാര്യ മന്ത്രാലയമായ ഔഖാഫ് നോമ്പുകാർക്ക് ഭക്ഷണമൊരുക്കുന്നത്. 20 കേന്ദ്രങ്ങളിലായി പ്രതിദിനം 24000 പേർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. 15 ടെന്റുകളാണ് ഔഖാഫ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഓൾഡ് എയർപോർട്ട്, ഉം ഗുവൈലിന, ഫരീജ് ബിൻ മഹ്മൂദ്, സൂഖ് ഫലേഹ്, സൽവ റോഡ് എന്നിവടങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണം…

Read More

റമദാനിൽ ഭക്ഷണം നൽകാൻ പ്രത്യേക അനുമതി വേണമെന്ന് ഷാർജ മുനിസിപ്പാലിറ്റി

റമദാനിൽ പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനും ഇഫ്താർ വിഭവങ്ങൾ കച്ചവടം ചെയ്യാനും പ്രത്യേക അനുമതി നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കും ഈ നിയമം ബാധകമാണ്. റമദാനിൽ പകൽ സമയത്ത് വ്യവസ്ഥകൾ പാലിച്ച് ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകാനും, വൈകുന്നേരങ്ങളിൽ ഇഫ്താർ വിഭവങ്ങൾ കടകൾക്ക് മുന്നിൽ വെച്ച് വിൽപന നടത്താനും പ്രത്യേക അനുമതി നൽകുന്ന നടപടി ഷാർജ മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനുള്ള അനുമതിക്ക് 3000 ദിർഹം…

Read More

റമദാൻ, ഉംറ സീസൺ; മക്ക, മദീന എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം

റംസാനും ഉംറ സീസണും പ്രമാണിച്ച് മക്ക, മദീന എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കടകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, വെയർഹൗസുകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിൽ ഒരു മാസത്തിനുള്ളിൽ 4,953 പരിശോധനകളാണ് മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ടീം നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണിത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന ഭക്ഷണവിഭവങ്ങളുടെ വിതരണത്തിനുള്ള സ്റ്റോക്കുകളുടെ ലഭ്യത മന്ത്രാലയം നിരീക്ഷിച്ചു. കൂടാതെ വിതരണക്കാരിലൂടെ ആവശ്യമായ ഉൽപന്നങ്ങൾ വിതരണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആളുകളുടെ…

Read More