റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാക്കി

ഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും രാത്രി 9:00 മുതൽ 11:00 വരെയും മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. വെള്ളിയാഴ്ച മ്യൂസിയം പ്രവർത്തിക്കുന്നതല്ല. വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ, എല്ലാ മ്യൂസിയങ്ങളുടെയും പ്രവർത്തന സമയം രാവിലെ മാത്രമായി ചുരുങ്ങുമെന്നും, റമദാൻ 29, 30 തീയതികളിൽ മ്യൂസിയങ്ങൾക്ക് അവധിയായിരിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്….

Read More

ഖത്തറിൽ റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി

റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറിലെ റോഡുകളിൽ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയങ്ങളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതിയില്ല: രാവിലെ 7:30 മുതൽ രാവിലെ 10:00 മണിവരെ. ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:00 മണിവരെ. വൈകീട്ട് 5:30 മുതൽ അർദ്ധരാത്രി വരെ. ഏറ്റവും തിരക്കേറിയ സമയങ്ങളിൽ റോഡിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, റോഡ് സുരക്ഷയ്ക്കുമായാണ് ഈ തീരുമാനം. അപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റമദാനിൽ…

Read More

റമദാൻ ; കർണാടകയിലും ആന്ധ്രയിലും സ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം

വിശുദ്ധ റമദാൻ കണക്കിലെടുത്ത് കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം. ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ വിദ്യാർത്ഥികൾക്കും അവരുടെ അക്കാദമിക് പ്രകടനത്തെ ബാധിക്കാതെ റമദാൻ വ്രതം അനുഷ്ഠിക്കുന്നതിന് വേണ്ടിയാണ് സമയ മാറ്റം കൊണ്ട് വന്നിട്ടുള്ളത്. ഉറുദു പ്രൈമറി, ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12:45 വരെ പരിഷ്‌കരിച്ചുകൊണ്ട് കർണാടക ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്‌കൂളുകളുടെ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കി. ഈ തീരുമാനം മുൻകൂർ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതും വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന്…

Read More

ഗാസയ്ക്ക് റമദാനിൽ ആദ്യ സഹായമെത്തിച്ച് യു.എ.ഇ

വടക്കൻ ഗാസയിലെ പലസ്തീൻ ജനതക്ക് റമദാനിൻറെ ആദ്യ ദിനത്തിൽതന്നെ സഹായം എത്തിച്ച് യു.എ.ഇ. മരുന്നും അവശ്യ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ 42 ടൺ സഹായമാണ് യു.എ.ഇ ആകാശമാർഗം വടക്കൻ ഗാസ മുനമ്പിലെത്തിച്ചത്. ഈജിപ്ത് വ്യോമസേനയുമായി ചേർന്ന് ‘നന്മയുടെ പറവകൾ’ എന്ന നീക്കത്തിലൂടെയാണ് സഹായങ്ങൾ വിതരണം ചെയ്തത്. ഞായറാഴ്ച ഈജിപ്തും യു.എ.ഇയും ചേർന്ന് 62 ടണ്ണിൻറെ സഹായമെത്തിച്ചിരുന്നു. ഈ മാസം ഇതുവരെ 353 ടണ്ണിൻറെ സഹായങ്ങളാണ് ഇരു രാജ്യങ്ങളും ചേർന്ന് പ്രത്യേക വ്യോമപാത വഴി ഗാസയിലെത്തിച്ചത്. പലസ്തീൻ നിവാസികളെ സഹായിക്കുന്നതിനായി…

Read More

അബുദാബിയിൽ റമദാൻ മാസത്തിൽ ടോൾ സമയക്രമങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ, ടോൾ ഗേറ്റ് സംവിധാനങ്ങൾ മുതലായവയുടെ റമദാൻ മാസത്തിലെ സമയക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി. ഡിപ്പാർട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന് കീഴിലുള്ള ITC 2024 മാർച്ച് 10-നാണ് ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ റമദാനിലുടനീളം രാവിലെ 8 മണി മുതൽ അർദ്ധരാത്രി വരെ (തിങ്കൾ മുതൽ ശനി വരെ) പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്. ഞായറാഴ്ചകളിൽ പാർക്കിങ്…

Read More

റമദാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും

റമദാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവൻ പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന വീക്ക്‍ലി പാസാണ് റമദാൻ സ്‍പെഷലായി പുറത്തിറക്കിയത്. മാർച്ച് 11 മുതല്‍ സ്പെഷ്യല്‍ പാസ് ലഭ്യമാണ്. ഏപ്രില്‍ 11 വരെ ഈ ഓഫര്‍ ലഭ്യമാണ്. 30 റിയാൽ നിരക്കുള്ള യാത്രാ പാസിന് ഏഴു ദിവസമാണ് കാലാവധി. ദോഹ മെട്രോയുടെ മുഴുവൻ സ്റ്റേഷനുകളിലെയും ട്രാവൽ കാർഡ് വെൻഡിങ് മെഷീൻ വഴി യാത്രക്കാർക്ക് വീക്‍ലി പാസ് വാങ്ങാവുന്നതാണ്….

Read More

കോഴിക്കോട് കാപ്പാടും, പൊന്നാനിയിലും മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാളിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു. മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരുന്നു. ഒമാനിലും ശഅ്ബാൻ 30 പൂർത്തിയാക്കി നാളെയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ,…

Read More

പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി

റമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, ഔദ്യോഗിക സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ROP-യുടെ കീഴിലുള്ള സേവനകേന്ദ്രങ്ങൾ ഉൾപ്പടെയുള്ളവ, റമദാൻ മാസത്തിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് തന്നെ പ്രവർത്തിക്കുമെന്നും ROP കൂട്ടിച്ചേർത്തു. ساعات…

Read More

റമദാൻ 2024: ഏതാനം വകുപ്പുകളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Official working hours for the service and security departments of the Ministry of Interior during the blessed month of Ramadan, 1445 AH. #MOIQatar #Ramadan pic.twitter.com/9SK2I4A5WL — Ministry of Interior – Qatar (@MOI_QatarEn) March 10, 2024 ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വകുപ്പുകളുടെ പ്രവർത്തന…

Read More

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വ്രതാരംഭം

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതാരംഭം. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് മാസപ്പിറ കണ്ടതിൻറെ അടിസ്ഥാനത്തിൽ റമദാൻ ആരംഭിച്ചത്. ശഅബാൻ 29 ഞായറാഴ്ച സൗദി അടക്കമുള്ള രാജ്യങ്ങളിൽ മാസപ്പിറ നിരീഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. സൗദിയിലാണ് ആദ്യം മാസപ്പിറവി സ്ഥിരീകരിച്ചത്. പൊടിക്കാറ്റും മേഘങ്ങളും കാരണം സൗദിയിലെ റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കുന്ന ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും…

Read More