
റമദാൻ കാമ്പയിൻ പിന്തുണക്ക് നന്ദി അറിയിച്ച് ഖത്തർ ചാരിറ്റി
ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 41 രാജ്യങ്ങളിൽ, 67 ലക്ഷം ആളുകളിലേക്ക് സഹായമെത്തിച്ച് ഖത്തർ ചാരിറ്റിയുടെ ‘എൻഡ്ലെസ് ഗിവിങ്’ റമദാൻ കാമ്പയിൻ. ഒരുമാസം നീണ്ട സഹായപ്പെയ്ത്തിൽ സഹകരിച്ചവർക്ക് ഖത്തർ ചാരിറ്റി നന്ദി അറിയിച്ചു. ഖത്തറിലെ ഉദാരമതികൾ, കമ്പനികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച കാമ്പയിനിൽ ഫീഡ് ദി ഫാസ്റ്റിങ്, ഫലസ്തീന് വേണ്ടിയുള്ള ഭക്ഷ്യസുരക്ഷ പദ്ധതികൾ, ഖത്തറിലും പുറത്തുമുള്ള മറ്റ് വികസന പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. അനാഥകളും അഗതികളുമടക്കം 9500 പേർക്കുള്ള സ്പോൺസർഷിപ് സംരംഭവും കാമ്പയിനിൽ…