ദുബൈയിൽ ദിവസം 12 ലക്ഷം ഇഫ്താർ കിറ്റുകൾ നൽകും
ദുബൈ നഗരത്തിൽ ഓരോ ദിവസവും വിതരണം ചെയ്യുക 12 ലക്ഷം ഇഫ്താർ കിറ്റുകൾ. നോമ്പുതുറ സമയങ്ങളിൽ കിറ്റുകൾ വിതരണം ചെയ്യുന്നതിന് 1,200 പെർമിറ്റുകൾ അനുവദിച്ചതായി എമിറേറ്റിലെ ഇസ്‌ലാമിക കാര്യ, ജീവകാരുണ്യ വകുപ്പ് അറിയിച്ചു. സമൂഹത്തിലെ പൗരൻമാരും പ്രവാസികളുമായ ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പരിപാടികളും വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്‌ലാമികം, സാംസ്‌കാരികം, കമ്യൂണിറ്റി, ജീവകാരുണ്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ്…